ദേശീയപാത: തുടര്‍ നടപടികള്‍ നിര്‍ത്തി വെക്കണം ആക്ഷന്‍ കൗണ്‍സില്‍

ചാവക്കാട്: ദേശീയപാത വിഷയത്തില്‍ നഷ്ട പരിഹാരവും പുനരധിവാസവും വ്യക്തതയില്ലാത്തതിനാല്‍ മല്ലപ്പുറം ജില്ലയിലെ തുടര്‍ നടപടികള്‍ ഹൈക്കോടതി തടഞ്ഞ സാഹചര്യത്തില്‍ ദേശീയപാത സ്ഥലമടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ നടപടികളും കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ നിര്‍ത്തി വെക്കണമെന്ന് ദേശീയ പാത ആക്ഷന്‍ കൗണ്‍സില്‍ ഉത്തര മേഖല കമ്മിറ്റി ചെയര്‍മാന്‍ വി.സി.സിദ്ധീഖ് ഹാജി ആവശ്യപ്പെട്ടു. വന്‍ തുക നഷ്ടപരിഹാരങ്ങള്‍ പ്രഖ്യാപിച്ച് നിയമ ലംഘനങ്ങളിലൂടെ ജനങ്ങളെ കബളിപ്പിക്കാന്‍ ശ്രമിച്ചെന്നത് വ്യക്തമായ സാഹചര്യത്തില്‍ 30 മീറ്റര്‍ ദേശീയ പാത വികസിപ്പിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: