വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് നാളെ കുന്നംകുളത്ത് നടക്കും,.

നോര്‍ക്ക റൂട്ട്സ് പ്രവാസി പുനരധിവാസ പദ്ധതിയും ഇന്ത്യന്‍ ഓവര്‍സീസ് ബാങ്കും സംയുക്തമായി വായ്പ യോഗ്യത നിര്‍ണ്ണയ ക്യാമ്പ് നടത്തുന്നു. നാളെ. ബുധന്‍ രാവിലെ പത്തിന് കുന്നംകുളം ചൊവ്വന്നൂര്‍ അറേബ്യന്‍ പാലസ് വെഡിങ്ങ് ഹാളില്‍ കെ വി അബ്ദുള്‍ ഖാദര്‍ എംഎല്‍എ ക്യാമ്പ് ഉദ്ഘാടനം ചെയ്യും. കുന്നംകുളം മുനിസിപ്പല്‍ ചെയര്‍പേഴ്സണ്‍ സീത രവീന്ദ്രന്‍ അദ്ധ്യക്ഷത വഹിക്കും. മുനിസിപ്പല്‍ കൗണ്‍സിലര്‍ പി ഐ തോമസ്, നോര്‍ക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസര്‍ കെ ഹരികൃഷ്ണന്‍ നമ്പൂതിരി, നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജര്‍ സി ജഗദീഷ്, ഐഒബി ചീഫ് റീജ്യണല്‍ മാനേജര്‍ എം നാരായണ്‍ നായര്‍, സിഎംഡി ഡയറക്ടര്‍ ഡോ. ജി സുരേഷ് തുടങ്ങിയവര്‍ പങ്കെടുക്കും.
താല്‍പര്യമുളളവര്‍ നോര്‍ക്ക് റൂട്ട്സിന്റെ വെബ്സൈറ്റായ www.norkaroots.org യില്‍ എന്‍ഡിപിആര്‍ഇഎം ഫീല്‍ഡില്‍ ആവശ്യഖേകളായ പാസ്പോര്‍ട്ട്, പദ്ധതിയുടെ വിവരണം, അപേക്ഷകന്റെ ഫോട്ടോ എന്നിവ അപ്ലോഡ് ചെയ്ത് മുന്‍കൂര്‍ പേര് രജിസ്റ്റര്‍ ചെയ്യണം. തുടങ്ങാന്‍ ഉദ്ദേശിക്കുന്ന പദ്ധതിയുടെ അടങ്കല്‍ തുക ഉള്‍പ്പെടെ ലഘു വിവരണവും, രണ്ട് വര്‍ഷത്തെ വിദേശവാസം തെളിയിക്കുന്ന പാസ്പോര്‍ട്ട്, റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, പാന്‍ കാര്‍ഡ് എന്നിവയുടെ അസ്സലും പകര്‍പ്പും മൂന്ന് പാസ്പോര്‍ട്ട് സൈസ് ഫോട്ടോയും ക്യാമ്പില്‍ കൊണ്ടുവരണം. ഫോണ്‍ : 0471-2329738, 18004253939 (ടോള്‍ഫ്രീ-ഇന്ത്യ), 00918802012345 (വിദേശം), 0471-2770581 (മിസ്ഡ്കോള്‍ സേവനം).

 

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: