നിങ്ങൾക്കു തീരുമാനിക്കാം നിങ്ങൾ കഴിച്ച ഭക്ഷണത്തിന്റെ വില

കഫേ ഹാപ്പി കൊച്ചിയുടെ മെനു കാർഡിൽ ഒരു ഡിഷിനും നിശ്ചിത തുക ഉണ്ടാവില്ല

മെനു കാർഡിൽ ഒരു വിഭവത്തിനും നിശ്ചിത തുക ഇല്ലാത്ത,കസ്റ്റമർസിന് അവർ കഴിച്ച ഭക്ഷണത്തിന്റെ വില തീരുമാനിക്കാൻ ഇനി സാധിക്കും. കൊച്ചി പനമ്പിള്ളി നഗറിൽ തുടങ്ങിയ കഫേ ഹാപ്പി കൊച്ചിയിലാണ് ഈ കഫേ. വിശന്നിരിക്കുന്ന പാവപ്പെട്ടവർക്ക് ഭക്ഷണം നൽകാനും ഇവർക്ക് പദ്ധതിയുണ്ട്.

ഫേസ്ബുക് പോസ്റ്റിന്റെ പൂർണ്ണരൂപം

കഫേ ഹാപ്പി കൊച്ചി പനമ്പിള്ളി നഗർ – Pay What You Like ✌ പൊതുവെ കേരളത്തിൽ ആളുകൾ എക്സിക്യൂട്ട് ചെയ്യാൻ മടിക്കുന്ന, മലയാളികൾ ഉപയോഗിക്കാൻ പേടിക്കുന്ന ഒരു കോൺസെപ്റ്റ് 😁 എന്നാൽ മറ്റ് പല രാജ്യങ്ങളിലും വളരെ നന്നായി ഇത് നടത്തുന്നുണ്ട് !! അപ്പോൾ പിന്നെ ആ റിസ്ക് എടുക്കാൻ ഞങ്ങൾ തയ്യാറായി!! പണ്ട് ഏതോ ഒരു പരസ്യ സംവിധായകൻ പറഞ്ഞത് പോലെ,വിശ്വാസം- അതല്ലേ എല്ലാം 😁 കഫേ ഹാപ്പി കൊച്ചിയുടെ മെനു കാർഡിൽ ഒരു ഡിഷിനും നിശ്ചിത തുക ഉണ്ടാവില്ല !! കസ്റ്റമർസിന് തീരുമാനിക്കാം അവർ കഴിച്ച ഭക്ഷണത്തിന്റെ വില!! സത്യത്തിൽ അങ്ങനെയല്ല, ഞങ്ങൾ ശ്രമിക്കുന്നത് ഒരു ഹാപ്പിൻസ് ചെയിൻ ഉണ്ടാക്കാൻ ആണ്!! അതായത്, കഫേ ഹാപ്പി കൊച്ചിയിലേക്ക് വരുന്ന കസ്റ്റമർസിനോട് ഒരു ഇന്ററോഡക്ഷൻ പോലെ ഞങ്ങൾ പറയുന്നത് ഇങ്ങനെ – “നിങ്ങളുടെ ബില്ല് ഇവിടെ already പെയ്ഡ് ആണ്! ഇതിന് മുൻപ് വന്ന ഒരാൾ നിങ്ങൾക്ക് വേണ്ടി പേ ചെയ്ത് കഴിഞ്ഞു!! ഇപ്പോൾ നിങ്ങൾ പേ ചെയ്യുന്നത്, വരാൻ പോവുന്ന ഒരാൾക്ക് ഭക്ഷണം വാങ്ങി കൊടുക്കാൻ വേണ്ടിയാണ് !! അത് വഴി ഒരു ഫുഡ് ഷെറിങ് ഹാപ്പിൻസ്സ് ചെയിനിന്റെ ഭാഗം ആവുകയാണ് നമ്മൾ ഓരോരുത്തരും❤” ഒരു നേരത്തെ ഭക്ഷണം ഇല്ലാത്തവർ നമുക്ക് ചുറ്റും ഒരുപാട് ഉണ്ട്, അവർക്ക് ഞങ്ങളുടെ കഫെയിലേക്ക് വരാം!! ഒത്തിരി ആളുകൾ ഉണ്ട് നിങ്ങൾക്ക് ഒരു നേരത്തെ ഭക്ഷണം വാങ്ങി തരാൻ!! ഈ ഒരു സംരംഭത്തിന് എല്ലാവരുടെയും പ്രാർത്ഥനയും സപ്പോർട്ടും ഞങ്ങൾക്ക് ഉണ്ടാവണം!! 🙏 പനമ്പിള്ളി നഗർ, 11th ക്രോസ്സ് റോഡ്, ഡെഡ് എൻഡിൽ ഇടത് ഭാഗത്തു കാണുന്ന ബിൽഡിംഗ് ആണ് കഫേ ഹാപ്പി കൊച്ചി!! എല്ലാവരും വരണം, അനുഗ്രഹിക്കണം ❤
ഈ പോസ്റ്റിന് താഴെ, നിങ്ങളുടെ അഭിപ്രായങ്ങൾ കൂടി അറിയിക്കണേ ❤
സ്നേഹം മാത്രം,

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: