ഷീ സ്‌കില്‍സ്: ഇപ്പോള്‍ അപേക്ഷിക്കാം.


പത്താം ക്ലാസ്സ് യോഗ്യതയുളള 15 വയസ്സിനു മുകളിലുളള പെണ്‍കുട്ടികള്‍ക്കും സ്ത്രീകള്‍ക്കുമായി നടപ്പാക്കുന്ന തൊഴിലധിഷ്ഠിത നൈപുണ്യ വികസന പരിശീലനമായ ഷീ സ്‌കില്‍സിന് അപേക്ഷ ക്ഷണിച്ചു. നാഷണല്‍ സ്‌കില്‍സ് ക്വാളിഫിക്കേഷന്‍ ഫ്രെയിംവര്‍ക്കിന്റെ അംഗീകാരമുളള 3 മാസത്തെ പരിശീലനത്തില്‍ സോഫ്റ്റ് സ്‌കില്‍ പരിശീലനവും ഇന്റേണ്‍ഷിപ്പും പ്ലേസ്മെന്റ് സപ്പോര്‍ട്ടും ലഭിക്കും.
രജിസ്ട്രേഷന്‍ ഫീസില്ല. പരിശീലന മേഖല, കേന്ദ്രം യഥാക്രമത്തില്‍.

ഹാന്‍ഡ് എംബ്രോയ്ഡര്‍: തൃശൂര്‍, വടക്കാഞ്ചേരി.
മ്യൂച്ചല്‍ ഫണ്ട് ഏജന്റ്: തൃശൂര്‍, കൊടുങ്ങല്ലൂര്‍.
റീറ്റെയ്ല്‍ ട്രെയിനീ അസ്സോസിയേറ്റ്: തൃശൂര്‍, കൊടുങ്ങല്ലൂര്‍.
സ്വീയിങ്ങ് മെഷീന്‍ ഓപ്പറേറ്റര്‍, ഫ്രണ്ട് ഓഫീസ് അസ്സോസിയേറ്റ്, അസിസ്റ്റന്റ് ബ്യൂട്ടി തെറാപ്പിസ്റ്റ് : തൃശൂര്‍.
ഓര്‍ഗാനിക് ഗ്രോവര്‍്:  കൊടുങ്ങല്ലൂര്‍.
ഫ്ളോറികള്‍ച്ചര്‍ കള്‍ട്ടിവേഷന്‍: ചാവക്കാട്.
ജിഎസ്ടി അക്കൗണ്ടസ് എക്സിക്യൂട്ടീവ്, അക്കൗണ്ട്സ് എക്സിക്യൂട്ടീവ്: തൃശൂര്‍, കൊടകര, ഇരിങ്ങാലക്കുട
റീറ്റെയല്‍ സെയില്‍സ് അസോസിയേറ്റ്:കൊടുങ്ങല്ലൂര്‍.
കൂടുതല്‍ വിവരങ്ങള്‍ www.asapkerala.gov.in. എന്ന വെബ്സൈറ്റിലെ ഷീ സ്‌കില്‍സ് 2019 ആപ്ലിക്കേഷന്‍ ലിങ്കില്‍ ലഭിക്കും. ഫോണ്‍ : 9495999795 (തൃശൂര്‍), 9495999628 (കൊടുങ്ങല്ലൂര്‍), 9495999683 (വടക്കാഞ്ചേരി), 9495999721 (ഇരിങ്ങാലക്കുട), 9526006433 (കൊടകര), 9495999670 (വലപ്പാട്), 9526039703 (ചാവക്കാട്).

 

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: