കോപ്പാാാ…! മിഷിഹാ തോറ്റു. ജീസസ് ജയിച്ചു.

ഫുഡ്‌ബോള്‍ മിഷിഹ മെസ്സി പരാജയപെട്ടപ്പോള്‍ ബ്രസീലിനെ വിജയിപ്പിച്ചത് ഗബ്രിയേല്‍ ജീസസ്.

കോപ്പ അമേരിക്കയുടെ ആദ്യ സെമിഫൈനലില്‍ അര്‍ജന്റീനയെ രണ്ടു ഗോളിന് തകര്‍ത്ത് ബ്രസീല്‍ ഫൈനലിലേക്ക്.
ആദ്യ ഗോള്‍ നേടുകയും രണ്ടാംഗോളിന് കാരണമാവുകയും ചെയ്ത ഗബ്രിയേല്‍ ജീസസാണ് ബ്രസീലിന്റഎ വിജയശില്‍പ്പി.
റോബര്‍ട്ടോ ഫെര്‍മിനോയാണ് രണ്ടാം പകുതിയില്‍ ബ്രസീലിനായി ഗോള്‍ നേടി. മത്സരത്തിന്റെ 19 ആം മിനിറ്റില്‍ ഗബ്രിയേല്‍ ജീസസ് ബ്രസീലിനായിആദ്യ ഗോള്‍ നേടി.
ഗോള്‍ മടക്കാന്‍ അര്‍ജന്റീന കിണഞ്ഞു ശ്രമിച്ചെങ്കിലും ബ്രസീലിയന്‍ പ്രതിരോധത്തില്‍ തട്ടി പാളി.
ആദ്യ പകുതിയില്‍ ഒപ്പമെത്താനുള്ള അവസരം ലഭിച്ചെങ്കിലും അര്‍ജന്റീനയ്ക്ക് ് മുതലാക്കാനായില്ല. ക്രോസ് ബാറില്‍ തട്ടി പന്ത് പുറത്തേക്ക് പോകുകയായിരുന്നു.


മത്സരത്തിന്റെ അറുപത്തിയഞ്ചാം മിനിറ്റില്‍ മികച്ച പൊസിഷനില്‍ നിന്ന് ഗോള്‍ കിക്ക് ലഭിച്ചെങ്കിലും സാക്ഷാല്‍ മെസിക്കും പിഴച്ചു.മത്സരത്തിന്റെ 71-ാം മിനിറ്റിലാണ് ്രറോബര്‍ട്ടോ ഫെര്‍മിനോയുടെ വകയായ ബസീലിന്റെ രണ്ടാം ഗോള്‍ പിറന്നത്. ഏഴ് തവണ റഫറികാര്‍ഡുയര്‍ത്തിയതാണ് കളിയിലെ മറ്റൊരു മാറ്റം. ആക്രമണങ്ങളും, പ്രത്യാക്രമണങ്ങളും ഫൗളുകളും കളിയിലുടനീളം നിറഞ്ഞു നിന്നു. അര്‍ജന്റീനക്ക് അഞ്ചു മഞ്ഞ കാര്‍ഡ് ലഭിച്ചപ്പോള്‍ ബ്രസീല്‍ രണ്ടിലൊതുങ്ങി.
ആക്രമണവും പ്രത്യാക്രമണവും കണ്ട മത്സരത്തില്‍ നിറഞ്ഞു നിന്നത് ഫൗളുകളായിരുന്നു. റഫറി ഏഴുതവണയാണ് കാര്‍ഡുയര്‍ത്തിയത്. സൂപ്പര്‍ താരം മെസിക്ക് കാര്യമായി മത്സരത്തി ല്‍ ഒന്നു ചെയ്യാന്‍ സാധിച്ചില്ല.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: