പുതിയ ചിത്രത്തില്‍ 25 മാസ് ലുക്കില്‍ ചിയാന്‍ വിക്രം : പോസ്റ്റര്‍ പുറത്തിറങ്ങി

ഒരു തമിഴ് നടനെന്ന രീതിയിലല്ല വിക്രമിനെ മലയാളികള്‍ കാണുന്നത്. അതില്‍പരം വേഷപകര്‍ച്ചകളിലൂടെ കാണികളെ അമ്പരിപ്പിക്കുന്ന നടനായിട്ടാണ്. ചിയാന്റെ ഒരു ചിത്രം ഇറങ്ങിയാല്‍ പിന്നീടത് ട്രെന്റ് ആയിരിക്കും. ഐ എന്ന ചിത്രം അതിനുദാഹരണമാണ്.

തന്റെ പുതിയ ചിത്രത്തില്‍ 25 വ്യത്യസ്ത വേഷങ്ങളിലാണ് ചിയാന്‍ വിക്രം എത്തുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകള്‍ സൂചിപ്പിക്കുന്നത് ഈ വ്യത്യസ്ത ഗെറ്റപ്പുകളാണ്.

നയന്‍താര നായികയായെത്തിയ ഇമൈക്ക നൊടികള്‍ ഒരുക്കിയ അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് വിക്രം 25 വേഷങ്ങളിലെത്തുന്നത്. താരത്തിന്റെ 58-ാമത്തെ ചിത്രമാണിത്. പ്രിയ ഭവാനി ശങ്കര്‍ ആകും വിക്രമിന്റെ നായികയായെത്തുക.

ചിത്രത്തിന് പേരിട്ടിട്ടില്ല. 7 സ്‌ക്രീന്‍ സ്റ്റുഡിയോസും വയാകോം18 സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. എ.ആര്‍ റഹ്മാന്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നു. 2020 ഏപ്രിലില്‍ ചിത്രം റിലീസ് ചെയ്യാനാണ് ലക്ഷ്യമിടുന്നത്.

മണിരത്‌നത്തിന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന പൊന്നിയിന്‍ സെല്‍വത്തിന് മുന്‍പ് ഈ പ്രോജക്ട് ആരംഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: