അറവ് മാലിന്യങ്ങൾ റോഡിൽ തള്ളി.വാർഡ് മെമ്പറുടെ നേതൃത്വത്തിൽ ജെ.സി.ബി ഉപയോഗിച്ച് കുഴിച്ചുമൂടി.

ചേലക്കര: ചാക്ക് കണക്കിന് അറവ് മാലിന്യങ്ങൾ റോഡരികിൽ തള്ളിയതിനെ തുടർന്ന് ദുർഗന്ധം സഹിക്കവയ്യാതെ മെമ്പറുടെ നേതൃത്വത്തിൽ റോഡരുകിൽ തന്നെ കുഴിച്ചുമൂടി. വെങ്ങാനെല്ലൂർ മുതൽ പരക്കാട് പൂവത്താണി വരെയുള്ള റോഡരികിൽ തന്നെയാണ് വ്യാപകമായി കവറുകളിലാക്കിയ കോഴി വേസ്റ്റുകൾ തള്ളിയത്.സമീപമുള്ള വീട്ടുകാർക്കും കാൽനടയാത്രക്കാർക്കും ദുർഗന്ധം സഹിക്കാൻ കഴിയാതെ വന്നപ്പോളാണ് വെങ്ങാനെല്ലൂരിലെ മെമ്പറായ ഗിരീഷ് പറങ്ങോടത്ത് എത്തിയത്.തുടർന്ന് ജെ.സി.ബി വിളിച്ചു കൊണ്ടുവന്ന് മാലിന്യങ്ങൾ റോഡരികിൽ തന്നെ കുഴിച്ചുമൂടുകയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: