ഇന്ത്യന്‍ 2 ന് ഏറെ പ്രതീക്ഷയോടെ സിനിമാപ്രേമികള്‍


തമിഴ് സിനിമാ പ്രേമികള്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിയ്ക്കുന്ന ചിത്രമാണ് ഇന്ത്യന്‍ 2. 23 വര്‍ഷങ്ങള്‍ക്ക് ശേഷം ശങ്കറും കമല്‍ ഹസനും ഒന്നിക്കുന്ന ചിത്രം, 1996 ലെ സൂപ്പര്‍ ഹിറ്റ് വിജയനായ ഇന്ത്യന്‍ എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ്. ജനുവരിയില്‍ പ്രഖ്യാപിച്ച ചിത്രം പല കാരണങ്ങള്‍ക്കൊണ്ടും ഷൂട്ടിങ് നീണ്ടു പോവുകയാണ്. കമല്‍ ഹസന്‍ രാഷ്ട്രീയത്തിലേക്കിറങ്ങിയത് ഷൂട്ടിങ് നീണ്ടു പോയതിന് ഒരു കാരണമായിരുന്നു. ആഗസ്റ്റില്‍ ചിത്രത്തിന്റെ ഷൂട്ടിങ് ആരംഭിയ്ക്കും എന്നാണ് നിലവിലുള്ള വിവരം.

രവി വര്‍മ്മയായിരുന്നു ചിത്രത്തിന്റെ ഛായാഗ്രഹകനായി ആദ്യം തീരുമാനിച്ചത്. എന്നാല്‍ രവി വര്‍മ ചിത്രത്തില്‍ നിന്നും പിന്മാറിയ സാഹചര്യത്തില്‍ രത്നവേല്‍ ഇന്ത്യന്‍ 2 ന് വേണ്ടി ക്യാമറ ചലിപ്പിയ്ക്കും.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: