എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു.

ഇന്ധന കുടിശിക നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളമടക്കം രാജ്യത്തെ ആറ് വിമാനത്താവളങ്ങളില്‍ എയര്‍ ഇന്ത്യക്ക് ഇന്ധനം നല്‍കുന്നത് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ നിര്‍ത്തിവച്ചു.

നെടുമ്പാശേരി, റാഞ്ചി, മോഹാലി, പാറ്റ്ന, വിശാഖപട്ടണം, പൂന എന്നീ വിമാനത്താവളങ്ങളില്‍ സര്‍വ്വീസ് നടത്തുന്ന എയര്‍ ഇന്ത്യ വിമാനങ്ങള്‍ക്കാണ് ഐഒസി ഇന്ധനം നല്‍കുന്നത് നിര്‍ത്തിവച്ചത്.
എന്നാല്‍, പ്രശ്ന പരിഹാരത്തിനുള്ള ചര്‍ച്ചകള്‍ നടക്കുകയാണെന്നും ഐഒസിക്ക് 60 കോടി രൂപ നല്‍കിയെന്നും എയര്‍ ഇന്ത്യ അധികൃതര്‍ അറിയിച്ചു.
ഇന്ധനം നല്‍കാത്തത് സംബന്ധിച്ച പ്രതിസന്ധികള്‍ വിമാന സര്‍വ്വീസുകളെ ബാധിക്കില്ലെന്നും എയര്‍ ഇന്ത്യ വ്യക്തമാക്കി. എയര്‍ഇന്ത്യയുടെ സാമ്പത്തിക നില ഈ സാമ്പത്തിക വര്‍ഷത്തില്‍ കൂടുതല്‍ മെച്ചപ്പെട്ടിട്ടുണ്ടെന്നും ശുഭ പ്രതീക്ഷയോടെയാണ് കമ്പനി നീങ്ങുന്നതെന്നും എയര്‍ഇന്ത്യ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: