കേരളത്തില്‍ വീണ്ടും കാലവര്‍ഷം

ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം രൂപംകൊള്ളുന്നതിനാല്‍ കേരളത്തില്‍ വീണ്ടും കാലവര്‍ഷം. എട്ടുവരെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. ഞായറാഴ്ച മുതല്‍ ബുധനാഴ്ച വരെ വിവിധ ജില്ലകളില്‍ യെല്ലോ, ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ചൊവ്വാഴ്ച കോഴിക്കോട്, കണ്ണൂര്‍ ജില്ലകളിലും ബുധനാഴ്ച പത്തനംതിട്ട, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ബുധനാഴ്ച മറ്റുജില്ലകള്‍ക്ക് യെല്ലോ അലര്‍ട്ടും ബാധകമാണ്. ഇവിടങ്ങളില്‍ ശക്തമോ അതിശക്തമോ ആയ മഴയ്ക്ക് സാധ്യതയുണ്ട്.

കാറ്റ് ശക്തമാകുന്നതിനാല്‍ മത്സ്യത്തൊഴിലാളികള്‍ക്കും ജാഗ്രതാ നിര്‍ദേശമുണ്ട്. ഞായറാഴ്ച മുതല്‍ ഏഴാംതീയതി വരെ കര്‍ണാടക തീരത്തും തിങ്കളാഴ്ച മുതല്‍ ഏഴാം തീയതിവരെ കേരള തീരത്തും കടലില്‍ പോകരുതെന്നാണ് നിര്‍ദേശം.

അടുത്ത 48 മണിക്കൂറിനുള്ളില്‍ പശ്ചിമബംഗാള്‍ തീരത്തിന് അടുത്തായി ന്യൂനമര്‍ദം രൂപംകൊള്ളുമെന്നാണ് വിലയിരുത്തുന്നത്. ഇത് കേരളത്തില്‍ ശക്തമായ മഴയ്ക്ക് കാരണമാകും.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: