പ്രളയബാധിതയായ നഫീസ ഉമ്മയ്ക്ക് കുന്നംകുളം-ചൊവ്വന്നൂര്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ വാട്‌സപ്പ് കൂട്ടായ്മയുടെ സഹായം

എടവണ്ണ പഞ്ചായത്തിലെ ഒതായി എന്ന ഗ്രാമത്തില്‍ നഫീസ ഉമ്മയുടെ വീട് പ്രളയത്തെ തുടര്‍ന്ന് പൂര്‍ണമായി തകര്‍ന്നിരുന്നു. ഇരുപതോളം വീടുകള്‍ വെള്ളത്തില്‍ മുങ്ങുകയും ചെയ്തിരുന്നു. വിവരം അറിഞ്ഞ് കുന്നംകുളം ചൊവ്വന്നൂര്‍ പൂര്‍വ്വ വിദ്യാര്‍ഥികളുടെ വാട്‌സപ്പ്കൂട്ടായ്മ നഫീസ ഉമ്മയ്ക്ക് വേണ്ട സഹായം ചെയ്യാന്‍ തയ്യാറായി.

ഗ്രൂപ്പ് പ്രളയബാധിതര്‍ക്കായി അവശ്യസാധനങ്ങള്‍ വാങ്ങി കൊടുക്കുകയും ചെയ്തു.ദുരിതാശ്വസ ക്യാമ്പില്‍ എത്തിപ്പെടാന്‍ ഇവര്‍ക്കു കഴിഞ്ഞിരുന്നില്ല. അത് കൊണ്ട് തന്നെ, പെട്ടെന്ന് കിട്ടുമായിരുന്ന സഹായങ്ങളൊന്നും ഇവര്‍ക്കു ലഭിച്ചതുമില്ല. വാട്‌സ്അപ്പില്‍ വന്ന ഒരു വോയിസ് മെസ്സേജ് അന്വേഷിച്ചു കണ്ടുപിടിച്ചാണ് തൃശൂര്‍ കുന്നംകുളം ചൊവ്വന്നൂര്‍ ഹൈസ്‌കൂള്‍ 89 ബാച്ച് ഈ പ്രദേശത്തേക്ക് കുറച്ചു സഹായങ്ങള്‍ എത്തിച്ചത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: