പുന്ന നൗഷാദ് വധം: രണ്ട് പേർ കൂടി അറസ്റ്റിൽ.

ചാവക്കാട്: പുന്നയിൽ കോൺഗ്രസ് പ്രവർത്തകൻ പുതുവീട്ടിൽ നൗഷാദിനെ വെട്ടിക്കൊലപ്പെടുത്തിയ കേസിൽ രണ്ട് പേർ കൂടി അറസ്റ്റിൽ. എസ്.ഡി.പി.ഐ നേതാവ് തെക്കൻ പാലയൂർ കരിപ്പായിൽ വീട്ടിൽ ഫാമിസ് അബൂബക്കർ (40), ചെറുതുരുത്തി സ്വദേശി മുസ്തഫ വെട്ടിക്കാട്ടിരി (37) എന്നിവരെയാണ് അന്വേഷണ സംഘം അറസ്റ്റു ചെയ്തത്. ഇതോടെ നൗഷാദ് വധക്കേസിൽ അറസ്റ്റിലായത് അഞ്ച് പ്രതികളാണ്. അകലാട് നാലാം കല്ലിനു പടിഞ്ഞാറ് തൈപ്പറമ്പിൽ മുബീൻ (26), അവിയൂർ വാലിപ്പറമ്പിൽ ഫെബീർ (30) എന്നിവരേയാണ് നേരത്തെ അറസ്റ്റ് ചെയ്തത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: