വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈനികന് വീ​ര​മൃ​ത്യു

ജ​മ്മു: അ​തി​ര്‍​ത്തി​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ പാ​ക് സൈ​ന്യം ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ ഒ​രു സൈനികന് വീ​ര​മൃ​ത്യു. ലാ​ന്‍​സ് നാ​യി​ക് സ​ന്ദീ​പ് ഥാ​പ്പ​യാ​ണ് കൊ​ല്ല​പ്പെ​ട്ട​തെ​ന്ന് ദേ​ശീ​യ വാ​ര്‍​ത്താ ഏ​ജ​ന്‍​സി​യാ​യ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ജ​മ്മു കാ​ഷ്മീ​രി​ലെ ര​ജൗ​രി ജി​ല്ല​യി​ലെ നൗ​ഷേ​ര സെ​ക്ട​റി​ലാ​ണ് പാ​ക് സൈ​ന്യ​ത്തി​ന്‍റെ ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ഇ​ന്ത്യ​ന്‍ സൈ​ന്യം ശ​ക്ത​മാ​യി തി​രി​ച്ച​ടി​ച്ചു. വ്യാ​ഴാ​ഴ്ച​യും വെ​ള്ളി​യാ​ഴ്ച രാ​ത്രി​യും പാ​ക് സൈ​ന്യ​ത്തി​ന്‍റെ പി​ന്തു​ണ​യോ​ടെ ഭീ​ക​ര​ര്‍ ന​ട​ത്തി​യ നു​ഴ​ഞ്ഞു ക​യ​റ്റ​ശ്ര​മ​ങ്ങ​ള്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം പ​രാ​ജ​യ​പ്പെ​ടു​ത്തി​യി​രു​ന്നു.പാ​ക്കി​സ്ഥാ​ന്‍റെ പ്ര​കോ​പ​ന​പ​ര​മാ​യ ന​ട​പ​ടി​മൂ​ലം അ​തി​ര്‍​ത്തി​യി​ല്‍ ഇ​ന്ത്യ​ന്‍ സൈ​ന്യം ക​ന​ത്ത ജാ​ഗ്ര​ത​യി​ലാ​ണ് നി​ല്‍​ക്കു​ന്ന​ത്.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: