ഈ വര്‍ഷം രണ്ട് സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കും: മന്ത്രി ഇപി ജയരാജന്‍.

നവീകരിച്ച തൃശൂര്‍ നീന്തല്‍ക്കുള സമുച്ചയവും
സ്പ്ലാഷ് പദ്ധതിയും ഉദ്ഘാടനം ചെയ്തു.

സംസ്ഥാന സര്‍ക്കാരിന്റെ കീഴില്‍ ഈ വര്‍ഷം തൃശൂരിലും, കണ്ണൂരിലുമായി രണ്ട് പുതിയ സ്പോര്‍ട്സ് മെഡിസിന്‍ സെന്ററുകള്‍ ആരംഭിക്കുമെന്ന് വ്യവസായ, കായിക, യുവജനകാര്യ വകുപ്പ് മന്ത്രി ഇ.പി ജയരാജന്‍. നവീകരിച്ച തൃശൂര്‍ നീന്തല്‍ക്കുള സമുച്ചയത്തിന്റെ ഉദ്ഘാടനവും സ്പ്ലാഷ് പദ്ധതിയുടെ സംസ്ഥാന തല ഉദ്ഘാടനവും അക്വാട്ടിക്ക് കോംപ്ലക്സില്‍ നിര്‍വഹിച്ച് സംസാ രിക്കുകയായിരുന്നു മന്ത്രി. കായിക രംഗത്ത് വലിയ മാറ്റങ്ങളാണ് കേരളത്തില്‍ നടന്നുകൊണ്ടിരിക്കുന്നത്. സംസ്ഥാനത്ത് 24 സ്വിമ്മി ങ്ങ് പൂളുകള്‍ ഉടന്‍ യാഥാര്‍ഥ്യമാകും. ലാലൂരില്‍ നിര്‍മ്മിക്കുന്ന ഐ.എം. വിജയന്‍ സ്പോര്‍ട്സ് കോംപ്ലക്സ് ഒരുവര്‍ഷത്തിനുള്ളില്‍ നിര്‍മ്മാണം പൂര്‍ത്തീകരിക്കാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. കായിക വികസനത്തില്‍ തൃശൂരിന് വലിയ പരിഗണനയാണ് സര്‍ക്കാര്‍ നല്‍കിയിരിക്കുന്നതെന്ന് അദ്ദേഹം കൂട്ടിചേര്‍ത്തു. കായിക വികസനത്തോടൊപ്പം കായിക താരങ്ങളുടെ ക്ഷേമവും സര്‍ക്കാര്‍ ഉറപ്പുവരുത്തും. കായിക നയത്തില്‍ കുട്ടികള്‍ക്ക് പ്രാധാന്യം നല്‍കും.
6.69 കോടി രൂപ ചെലവിലാണ് നീന്തല്‍ക്കുളസമുച്ചയംനവീകരിച്ചത്. വിദ്യാര്‍ഥികളില്‍ നീന്തല്‍ പരിശീലനം പ്രോത്സാഹിപ്പിക്കും. ചുരുങ്ങിയ കാലം കൊണ്ട് നീന്തല്‍ കേരളത്തില്‍ ജനപ്രിയ കായിക ഇനമായി മാറികഴിഞ്ഞു.
അന്താരാഷ്ട്ര നിലവാരത്തിലുള്ള മത്സരങ്ങള്‍ സംഘടിപ്പിക്കാന്‍ പ്രാപ്തമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങ ള്‍ തൃശൂരിലെ നീന്തല്‍ സമുച്ചയത്തില്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു.

അക്വാട്ടിക് കോംപ്ലക്സിലെ പ്രധാന നീന്തല്‍ക്കുളം, നവീകരിച്ച ഹോസ്റ്റല്‍ റൂം, മറ്റ് അനുബന്ധ കെട്ടിടങ്ങള്‍ എന്നിവ ആധുനിക രീതിയിലാണ് പൂര്‍ത്തീകരിച്ചത്.
അത്യാധുനിക രീതിയിലുളള ഫില്‍ട്ടറേഷന്‍ സിസ്റ്റം, സ്റ്റാര്‍ട്ടിങ് ബ്ലോക്കുകള്‍, പൂള്‍ ലാഡറുകള്‍, ഡ്രൈവിങ് ബോര്‍ഡുകള്‍, ഫ്‌ളഡ്ലൈറ്റ് സിസ്റ്റം, വാട്ടര്‍ ലൈറ്റിങ് സിസ്റ്റം എന്നിവയാണ് സജ്ജീകരിച്ചിരിക്കുന്നത്. അക്വാട്ടിക് കോംപ്ലക്‌സിലെ ബാസ്‌ക്കറ്റ് ബോള്‍, വോളി ബോള്‍ കോര്‍ട്ടുകളും നവീകരിച്ചു.
നീന്തല്‍ പഠനത്തിന് മാത്രമായി 27 കായികതാരങ്ങള്‍ താമസിക്കുന്ന ഹോസ്റ്റല്‍ മുറികളും നവീകരിച്ചു. 1987ല്‍ കേരളത്തില്‍ നടന്ന ദേശീയ ഗെയിംസിനോട് അനുബന്ധിച്ച് നിര്‍മ്മിച്ചതാണ് ഈ നീന്തല്‍ക്കുളം.

നവീകരിച്ച ഹോസ്റ്റല്‍ ബ്ലോക്കിന്‍െ്റ ഉദ്ഘാടനം തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വഹിച്ചു.

കൃഷിവകുപ്പ് മന്ത്രി അഡ്വ. വി.എസ്. സുനില്‍കുമാര്‍ അധ്യക്ഷതവഹിച്ചു. അഡ്വ. വി.ആര്‍. സുനില്‍കുമാര്‍ എം.എല്‍.എ., കോര്‍പ്പറേഷന്‍ മേയര്‍ അജിത വിജയന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍്റ് മേരി തോമസ്, സംസ്ഥാന സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍്റ് മേഴ്സിക്കുട്ടന്‍ എന്നിവര്‍ മുഖ്യാതിഥികളായി. വാര്‍ഡ് കൗണ്‍സിലര്‍ എം.എസ്. സമ്പൂര്‍ണ, സംസ്ഥാന സ്റ്റേറ്റ് സ്പോര്‍ട്സ് കൗണ്‍സില്‍ അഡ്മിനിസ്ട്രേറ്റീവ് ബോര്‍ഡ് മെമ്പര്‍ ഐ.എം. വിജയന്‍, ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്‍്റ് കെ.ആര്‍. സാംബശിവന്‍, അക്വാട്ടിക് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് റോജി ആന്റണി എന്നിവര്‍ പങ്കെടുത്തു.
കായിക യുവജനകാര്യാ ലയം അഡീഷ്ണല്‍ ഡയറക്ടര്‍ അജിത്കുമാര്‍ ബി റിപ്പോര്‍ട്ട് അവതരിപ്പിച്ചു. കായിക യുവജനകാര്യ വകുപ്പ് ഡയറക്ടര്‍ സഞ്ജയകുമാര്‍ ഐ.എഫ്.എസ്. സ്വാഗതവും
ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ വൈസ് പ്രസിഡന്റ് ബിന്നി ഇമ്മട്ടി നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: