ടാറ്റ ഉപ്പില്‍ മാരകവിഷമെന്ന് പരിശോധന ഫലം. നിഷേദിക്കാതെ കമ്പനി.

യു.എസ്. ലാബില്‍ നിന്നുള്ള പരിശോധനാ ഫലത്തിലാണ് പൊട്ടാസ്യം ഫെറോസൈനൈഡിന്റെ അധികരിച്ച സാന്നിധ്യം കണ്ടെത്തിയത്.

ദില്ലി: ടാറ്റ ഇന്ത്യയില്‍ വിറ്റഴിക്കുന്ന ഉപ്പില്‍ മാരക വിഷമെന്ന് യു.എസ്. ലാബില്‍ നിന്നുള്ള പരിശോധനാ ഫലം.
പൊട്ടാസ്യം ഫെറോസൈനൈഡിന്റെ അധികരിച്ച സാന്നിധ്യമം ടാറ്റയുടെ ഉപ്പില്‍ കണ്ടെത്തിയി. ടാറ്റ സാള്‍ട്ട് എന്ന പേരിലുള്ള ഉപ്പ് കേരളത്തിലും വ്യാപകമാണ്.
അമേരിക്കന്‍ വെസ്റ്റ് അനലിക്കല്‍ ലാബോറട്ടറീസിന്റെ പരിശോധനാ ഫലം സാമൂഹികപ്രവര്‍ത്തകനും ഗോദം ഗ്രന്‍സ് ആന്‍ഡ് ഫാം പ്രൊഡക്ടിന്റെ ചെയര്‍മാനുമായ ശിവശങ്കര്‍ ഗുപ്തയാണ് പുറത്തുവിട്ടത്.

സാമ്പാര്‍ റിഫൈന്‍ഡ് സാള്‍ട്ടില്‍ കിലോയില്‍ 4.71 എം.ജി, ടാറ്റാ സാള്‍ട്ടില്‍ കിലോയില്‍ 1.85 എം.ജി, ടാറ്റാ സാള്‍ട്ട് ലൈറ്റില്‍ 1.90 എം.ജി എന്നിങ്ങനെ അളവില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് അടങ്ങിയതായി പരിശോധനാ ഫലം പറയുന്നു

കാന്‍സര്‍, ഉയര്‍ന്ന രക്തസമ്മര്‍ദം, ഹൈപ്പര്‍തൈറോയ്ഡിസം, വന്ധ്യത, വൃക്കരോഗങ്ങള്‍ തുടങ്ങി നിരവധി പ്രശ്നങ്ങള്‍ക്ക് കാരണമാവുന്ന രാസവസ്തുവാണിത്.
ഉപ്പ് സംസ്‌കരിക്കുന്ന ഘട്ടത്തിലാണ് ആരോഗ്യത്തിന് ഹാനികരമാവുന്ന ഇത്തരം രാസവസ്തുക്കള്‍ കമ്പനികള്‍ ചേര്‍ക്കുന്നത്. രാസവസ്തുക്കള്‍ കമ്പനികള്‍ ഉപ്പില്‍ ചേര്‍ക്കുന്നത് രാജ്യത്ത് തുടര്‍ന്ന് വരുന്നുണ്ട്.
ഉപ്പില്‍ സ്വമേധയാ അയഡിന്‍ അടങ്ങിയിട്ടുണ്ട്. എന്നാല്‍ അതു ചേര്‍ക്കുന്നുവെന്ന് പ്രചരിപ്പിച്ചാണ് കമ്പനികള്‍ ഇത്തരത്തിലുള്ള വിഷവസ്തുക്കള്‍ ചേര്‍ക്കുന്നതെന്നും ഗുപ്ത പറഞ്ഞു.

സര്‍ക്കാറും വാണിജ്യലോബികളും ചേര്‍ന്നുള്ള അവിഹിത കൂട്ടുകെട്ടാണ് ഈ മേഖലയില്‍ പ്രവര്‍ത്തിക്കുന്നതെന്നും ഗുപ്ത ആരോപിച്ചു.

യു.എസ് പരിശോധനാ ഫലം സംബന്ധിച്ച വാര്‍ത്തകളെത്തുടര്‍ന്ന് ടാറ്റാ സാള്‍ട്ട് പുറത്തിറക്കിയ വിശദീകരണക്കുറിപ്പില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് ചേര്‍ക്കുന്നുവെന്ന റിപ്പോര്‍ട്ടിനെ നിഷേധിച്ചിട്ടില്ല.
ഇന്ത്യ, യു.എസ്, ആസ്ത്രേലിയ യൂറോപ്യന്‍ യൂനിയന്‍, ന്യൂസിലന്‍ഡ് തുടങ്ങിയ നിരവധി രാജ്യങ്ങള്‍ ഉപ്പില്‍ പൊട്ടാസ്യം ഫെറോസൈനൈഡ് ചേര്‍ക്കാന്‍ അനുമതി നല്‍കിയിട്ടുണ്ടെന്നും കിലോയില്‍10 എം.ജി വരെ ഇന്ത്യയില്‍ അനുവദനീയ മാണെന്നുമാ ണ് വിശദീകരണത്തില്‍ ടാറ്റയുടെ വാദം

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: