വാട്‌സ്അപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേര് മാറ്റാനൊരുങ്ങി ഫെയ്‌സ്ബുക്ക്

വാട്‌സ്അപ്പിന്റെയും ഇന്‍സ്റ്റഗ്രാമിന്റെയും പേര് മാറ്റാനൊരുങ്ങി ഫെയ്‌സ്ബുക്ക്. പുതിയ പേരുകള്‍ ഉടന്‍ തന്നെ ആപ്പ് സ്റ്റോറിലൂടെ അറിയിക്കും. വാട്ട്സാപ്പും ഇന്‍സ്റ്റഗ്രാമും ഫേസ്ബുക്കിന്റെ ഉടമസ്ഥതയില്‍ ആണെങ്കിലും രണ്ടിനെയും സ്വതന്ത്ര കമ്പനിയായാണ് ഫേസ്ബുക്ക് കൊണ്ടുപോയിരുന്നത്. രണ്ടിനും വ്യത്യസ്ത മാനേജ്മെന്റും, ജീവനക്കാരും ഓഫീസുമെല്ലാം ആണ്. പക്ഷേ ഇപ്പോള്‍ രണ്ട് സ്ഥാപനത്തിന്റെയും പേരിനൊപ്പം ‘ഫേസ്ബുക്ക്’ എന്ന പേര് ചേര്‍ക്കാനാണ് ഫേസ്ബുക്ക് ശ്രമിക്കുന്നത്. ഇതോടെ വാട്ട്സാപ്പ് എന്നത് ‘വാട്ട്സാപ്പ് ഫ്രം ഫേസ്ബുക്ക് ‘ എന്നും ഇന്‍സ്റ്റഗ്രാം എന്നത് ‘ ഇന്‍സ്റ്റഗ്രാം ഫ്രം ഫേസ്ബുക്ക്’ എന്നു മാറും.

രണ്ടും ഫേസ്ബുക്കിന്റെ അധീനതയിലുള്ള സ്ഥാപനമാണെങ്കിലും പേരില്‍ തന്നെ തങ്ങളുടെ സ്ഥാപനമാണെന്നത് പ്രകടമാക്കാനാണ് ഫേസ്ബുക്കിന്റെ ലക്ഷ്യം. പുതിയ പേര് ഉടന്‍ തന്നെ ഗൂഗിള്‍ പ്ലേ സ്റ്റോര്‍, ആപ്പ് സ്റ്റോര്‍ എന്നിവിടങ്ങളില്‍ പ്രത്യക്ഷപ്പെടും. ലോഗ് ഇന്‍ പേജിലും പുതിയ പേരുകള്‍ കാണാനാവും.

Leave a Reply

Your email address will not be published. Required fields are marked *

%d bloggers like this: