ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് നാളെ.

കുന്നംകുളം : ചേംബര്‍ ഓഫ് കൊമേഴ്‌സും പ്രസ് ക്ലബ്ബും സംയുക്തമായി മലബാര്‍ കാന്‍സര്‍ സെന്ററിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന സൗജന്യ ക്യാന്‍സര്‍ സാധ്യത പരിശോധന ക്യാമ്പ് ഡിസംബര്‍ 8 ,9 ശനി ഞായര്‍ ദിവസങ്ങളില്‍ കുന്നംകുളം വ്യാപാരഭവനില്‍ നടക്കുമെന്ന് ഭാരവാഹികള്‍ കുന്നംകുളത്ത്് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ശനിയാഴ്ച വൈകീട്ട് 3ന് വ്യാപാരഭവനില്‍ നടക്കുന്ന ബോധവല്‍ക്കരണ സെമിനാര്‍ പ്രൊഫ: എന്‍ എന്‍ ഗോകുല്‍ദാസ് ഉദ്ഘാടനം ചെയ്യും (റിട്ട :ശ്രീകൃഷ്ണ കോളേജ് സുവോളജി വിഭാഗം മേധാവി ) കമ്മൂണിറ്റി ഓങ്കോളജി വിഭാഗം മേധാവി ഡോ .എ പി നീതു സെമിനാറിനു നേതൃത്വം നല്‍കും. ഞായര്‍ കാലത്ത് 8 മണിമുതല്‍ പരിശോധന ആരംഭിക്കും ചേംബര്‍ ഓഫ് കൊമേഴ്സ് പ്രസിഡണ്ട് കെ .പി സേക്‌സണ്‍ പ്രസ്സ് ക്ലബ്ബ് പ്രസിഡണ്ട് ഡെന്നി പുലിക്കോട്ടില്‍ , രാജു ചുങ്കത്ത് എം കെ പോള്‍സണ്‍ ,മഹേഷ് തിരുത്തിക്കാട് എന്നിവര്‍ പത്ര സമ്മേളനത്തില്‍ പങ്കെടുത്തു
രജിസ്‌ട്രേഷന് 04885222116 ,8113078073 ,04885222248 ബന്ധപ്പെടാവുന്നതാണ്.

Leave a Reply

Your email address will not be published. Required fields are marked *