പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്.

ദില്ലി: പ്രധാനമന്ത്രിക്കെതിരെ അവകാശ ലംഘന നോട്ടീസുമായി കോണ്‍ഗ്രസ്. റഫാല്‍ ഇടപാടുമായി ബന്ധപ്പെട്ട കേസിനിടെ സത്യവാങ്മൂലത്തില്‍ തെറ്റായ വിവരം എഴുതിയത് അവകാശലംഘനമാണെന്നാരോപിച്ചാണ് നോട്ടീസ്. കെസി വേണുഗോപാല്‍ എം പിയാണ് അവകാശ ലംഘന നോട്ടീസ് നല്‍കിയത്.
സിഎജി റിപ്പോര്‍ട്ട് പാര്‍ലമെന്റ് പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റിയുടെ പരിഗണനയിലാണെന്ന് ഈ സത്യവാങ്മൂലം ഉദ്ധരിച്ച് സുപ്രീംകോടതി വ്യക്തമാക്കിയിരുന്നു.
സിഎജി റിപ്പോര്‍ട്ട് പൂര്‍ണ്ണമായും സഭയില്‍ വയ്ക്കില്ല എന്ന് കോടതിയെ അറിയിച്ചതും അവകാശലംഘനമെന്ന് കോണ്‍ഗ്രസ് നോട്ടീസില്‍ ആരോപിക്കുന്നത്്.

Leave a Reply

Your email address will not be published. Required fields are marked *