അഞ്ച് വര്‍ഷത്തിനിടെ പാക്കിസ്ഥാന്‍ കയറ്റുമതി ചെയ്തത് 132000 ഡോളര്‍ മൂല്യമുള്ള തലമുടി.


കിലോയ്ക്ക് 5000 രൂപ മുതല്‍ 6,000 രൂപ വരെയാണ് കയറ്റുമതിക്കാര്‍ മുടിക്ക് വില നല്‍കിയിരിക്കുന്നത്.

ലഹോര്‍: കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ പാക്കിസ്ഥാന്‍ ചൈനയിലേക്ക് 132,000 ഡോളര്‍ മൂല്യമുള്ള 100,000 കിലോഗ്രാം മനുഷ്യന്റെ തലമുടി കയറ്റുമതി ചെയ്തു.
കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ 105,461 കിലോഗ്രാം മനുഷ്യന്റെ തലമുടി ചൈനയിലേക്ക് കയറ്റിയതായി പാക് വാണിജ്യ-വാണിജ്യ മന്ത്രാലയം പാര്‍ലമെന്റില്‍ അറിയിച്ചു.
മേക്കപ്പ് വ്യവസായത്തില്‍ വളര്‍ച്ച മൂലം ചൈനയില്‍ മനുഷ്യരുടെ മുടിക്കുള്ള ആവശ്യം കൂടുതലായി ഉയര്‍ന്നു. ഇതിനു പുറമെ ഫാഷന്‍ വസ്ത്രങ്ങളോടൊപ്പം വിഗ്ഗുകള്‍ കൂടി ഉപയോഗിക്കുന്നതും മനുഷ്യരുടെ മുടിക്ക് കയറ്റുമതി വര്‍ധിക്കുന്നതിനുള്ള കാരണമാണമായി മാറി.
മുടി ഉപയോഗിച്ചുള്ള പ്രാദേശിക ഉല്‍പ്പന്നങ്ങളുടെ ഉത്പാദനം അടുത്തിടെ കുറഞ്ഞതും ചൈനയിലേക്കുള്ള മുടി കയറ്റുമതിക്ക് കാരണമായി.
കഴിഞ്ഞ കാലങ്ങളില്‍, പ്രാദേശിക മുടി ഉത്പന്ന നിര്‍മ്മാതാക്കള്‍ മീശ, താടി, എന്നിവ കൈകൊണ്ട് നിര്‍മ്മിച്ച് വില്‍പ്പന നടത്തിയിരുന്നു. എന്നാല്‍ പ്രദേശ്ിക മേക്കപ്പ് വിപണിയില്‍ ചൈനീസ് ഉത്പന്നങ്ങള്‍ എത്തിയതോടെ പ്രാദേശിക കരകൗശല തൊഴിലാളികള്‍ക്ക് പണിയില്ലതായി.
കിലോയ്ക്ക് 5000 രൂപ മുതല്‍ 6,000 രൂപ വരെയാണ് കയറ്റുമതിക്കാര്‍ മുടിക്ക് വില നല്‍കിയിരിക്കുന്നത്. ബ്യൂട്ടി സലൂണുകളില്‍ കയറ്റുമതിക്കാര്‍ കൊണ്ടുവന്ന് വച്ചിരിക്കുന്ന ബിന്നുകളിലാണ് മുടി ശേഖരിക്കുന്നത്.
ഉയര്‍ന്ന നിലവാരമുള്ള മുടി യുഎസിലേക്കും ജപ്പാനിലേക്കും കയറ്റുമതി ചെയ്യുന്നുണ്ട്. വിനോദ വ്യവസായ മേഖലയില്‍ ഉപയോഗിക്കുന്ന ഉത്പന്നങ്ങളുടെ നിര്‍മ്മിതിക്കുവേണ്ടിയാണിത്.
അതേ സമയം കയറ്റുമതി ചെയ്ത മുടി ഉയോഗിച്ച് സ്ത്രീകള്‍ക്കായി നിര്‍മ്മിച്ച നീളന്‍ വാര്‍മുടിയും പുരുഷന്മാര്‍ക്കുള്ള വിഗ്ഗും പാക്കിസ്ഥാനിലേക്കും ഇറക്കുമതി ചെയ്യുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *