അപ്പോള്‍ ചക്ക വേരിലും കായ്ക്കും.കുന്നംകുളം ബസ്റ്റാന്റിന് സാങ്കേതിക അനുമതിനേടിയെടുത്തത്‌ ഒറ്റ ദിവസം കൊണ്ട്.

ഉദ്ഘാടനം കഴിഞ്ഞ് രണ്ട് മാസമായിട്ടും നിര്‍മ്മാണത്തിനായുള്ള സാങ്കേതിക അനുമതി ലഭിക്കാതിരുന്ന കുന്നംകുളം ബസ്റ്റാന്റ് സംഭന്ധിച്ച് വാര്‍ത്ത പുറത്തു വന്നതോടെ ദിവസങ്ങള്‍ കൊണ്ട് നഗരസഭ അനുമതി നേടിയടുത്തു. വാര്‍ത്ത സമൂഹമാധ്യമങ്ങള്‍ കൂടി ഏറ്റെടുത്തതോടെയാണ് നഗരസഭ അധികൃതര്‍ ഗൗരവത്തോടെ വിഷയത്തില്‍ ഇടപെട്ടത്.

ന്യൂസ് ഡസ്‌ക്ക്

തൃശൂര്‍:കുന്നംകുളത്തിന്റെ സ്്വപന പദ്ധതിയായ ബസ്റ്റാന്റ് നിര്‍മ്മാണത്തിന് സര്‍ക്കാര്‍ സാങ്കേതി അനുമതി ലഭിച്ചതായി ചെയര്‍പഴ്‌സണ്‍ അറിയിച്ചു. നവംബറില്‍ ഉദ്ഘാടനം കഴിഞ്ഞ ബസ്റ്റാന്റ് നിര്‍മ്മാണത്തിന് സാങ്കേതിക അനുമതി ഇനിയും ലിച്ചിട്ടില്ലെന്നവാര്‍ത്ത കഴിഞ്ഞ ദിവസം ഞങ്ങള്‍ പുറത്തു വിട്ടിരുന്നു.
സാങ്കേതിക അനുമതിയില്‍ ഒപ്പുവെക്കേണ്ട ചീഫ് എഞ്ചിിനീയര്‍ ഹൃദയാഘാതത്തെ തുടര്‍ന്ന്് ആശുപത്രിയിലായതാണ് അനുമതി വൈകാന്‍കാരണമായതെന്ന് നഗരസഭ വിശദീകരണം നല്‍കിയെങ്കിലും വാര്‍ത്ത സമൂഹ മാധ്യമങ്ങള്‍ ഏറ്റെടുത്തു.തൃശൂര്‍ എന്‍ജീനയറിംഗ് കോളജില്‍നിന്നും തയാറാക്കിയ സാങ്കേതിക ഫയല്‍ പൊതുമരാമത്തിന്റെ കോഴിക്കോട്ടെ സൂപ്രണ്ട് എല്ലാം നടപടിക്രമങ്ങളും പൂര്‍ത്തീകരിച്ച് തിരുവനന്തപുരത്തെ ചീഫ് എന്‍ജീനീയിറിംഗ് ഓഫീസിലെത്തിയിരുന്നുവെന്നും ഒപ്പിടുവാന്‍ തീരുമാനിച്ച ദിവസം ഈ ഉദ്ധ്യോഗസ്ഥന്് ഹൃദയസംബന്ധമായ അസുഖം പിടിപെടുകയും് ചീഫ് എന്‍ജിനീയറുടെ ചുമതല ഡെപ്യൂട്ടി എന്‍ജിനീയര്‍ക്ക് കൈമാറുകയും ചെയ്തുവെന്നും, ഫലയില്‍ ഡെപ്യൂട്ടി എന്‍ജിനീയറുടെ ഡിജിറ്റല്‍ ഒപ്പ് നിര്‍ബന്ധമാണഎന്നതാണ് അനുമതി െൈവെന്‍കാരണമായതെന്നും നഗരസഭ പറഞ്ഞിരുന്നു. മന്ത്രി എ.സി. മൊയ്തിന്‍ ഇടപ്പെട്ട് 16ന് ഡെപ്യൂട്ടി എന്‍ജിനീയര്‍ ഫലയില്‍ ഡിജിറ്റല്‍ ഒപ്പുവെക്കുമെന്ന് ഉറപ്പ് നല്കിയിട്ടുണ്ടെന്ന് ചെയര്‍പേഴ്സന്‍ സീതാ രവീന്ദ്രന്‍ കഴിഞ്ഞ ദിവസംവ്യകത്മാക്കിയിരുന്നു.
എന്നാല്‍ രണ്ട് മാസം മുന്‍പ് നിര്‍മ്മാണോദ്ഘാടനം നടത്തുകയും 2018 നവംറില്‍ നിര്‍മ്മാണമാരംഭിക്കുകയും ചെയ്യുമെന്ന് പറഞ്ഞ ബസ്റ്റാന്റ് നിര്‍മ്മാണത്തിന് ജനുവരി പകുതിയായിട്ടും സാങ്കേതിക അനുമതി ലഭ്യമായിട്ടില്ലെന്നും നിര്‍മ്മാണകമ്പനിയുമായി കരാറുണ്ടാക്കിയട്ടില്ലെന്നുമുള്ള വാര്‍ത്തയെതുര്‍ന്നാണ് നഗരസഭ സാങ്കേതിക അനുമതി ലഭിച്ചിട്ടില്ലെന്നും, കാറുകാരുമായി ധാരണപത്രം ഒപ്പപിട്ടില്ലെന്നും വിശദീകരിച്ചത്.
എന്നാല്‍ സമൂഹ മാധ്യമങ്ങളില്‍ വിഷയം വലിയതോതില്‍ പ്രതിഷേധത്തിന് വഴി ഒരുക്കിയതോടെ ചെയര്‍പഴ്‌സനും, ഉദ്ധ്യോഗസ്ഥരും കഴിഞ്ഞ ദിവസം തന്നെ തിരുവനന്തപുരത്തേക്ക് പോയി. ഏറെ പണിപെട്ടാണ് അസുഖ ബാധിതനായ ചീഫ് ഇഞ്ചിനയറെ കൊണ്ട് ഒപ്പിടീച്ചതെന്നാണ് പറയുന്നത്. വൈകീട്ട് 4 ഓടെ അനുമതി പത്രം ഒപ്പിട്ട് ലഭിച്ച ഉടന്‍ തന്നെ സോഷ്യല്‍ മീഡിയകളില്‍ ഇത് സംമ്പന്ധിച്ച പ്രസ്താവനയും നഗരസഭ പുറത്തുവിട്ടു. കുന്നംകുളത്തിന്റെ സ്്വപന പദ്ധതിയെന്ന് വിശേഷിക്കപെടുന്ന ബസ്റ്റാന്റ് നിര്‍മ്മാണം മൂന്നാം തവണയാണ് നവംബറില്‍ തറക്കില്ലിട്ടത്. നിര്‍മ്മാണം ഏല്‍പിക്കാന്‍ തൂരുമാനിച്ച ഊരാളുങ്കല്‍ ലേബര്‍ സൊസൈറ്റി ഒരു വര്‍ഷത്തിനകം പ്രവര്‍ത്തിപൂര്‍ത്തിയാക്കുമെന്നായിരുന്നു പറഞ്ഞിരുന്നത്. എന്നാല്‍ സര്‍ക്കാരിന്റെ സാങ്കേതി അനുമതി കൂടി അന്ന് ലഭ്യമായിരുന്നില്ലെന്ന വിവരം പുറത്തു പറഞ്ഞിരുന്നില്ല. അനമതിക്ക് ശേഷം മാത്രമേ കരാറുകരുനുമായി ധാരണപത്രം ഒപ്പിടാനും പ്രവര്‍ത്തി ഏല്‍പിക്കാനും കഴിയൂ. ജനുവരി ആയിട്ടും സാങ്കേതി അനുമതി ലഭിക്കാതിരുന്നതോടെയാണ് സംഭവം വാര്‍ത്തയായത്. . ഇതോടെയാണ് നഗരസഭ മുണ്ടും മുറുക്കി രംഗത്തിറങ്ങിയത്. ഏത് ചുവപ്പു നാടയാണെങ്കിലും തുനിഞ്ഞിറങ്ങിയാല്‍ നടക്കാത്തത് ഒന്നുമില്ലെന്ന് പൊതു ജനത്തെ ഈ സംഭവത്തോടെ ബോധ്യപെടുത്തുകയാണ് നഗരസഭ. തിരുവനന്തപുരത്തെ പൊതുമരാമത്ത് വകുപ്പിലടക്കം എന്‍ജിനീയറിംഗ് ലോബിയുടെ ചില ഇടപെടലുകളാണ് സാങ്കേതിക അനുമതി ലഭിക്കാനുള്ള ഫയല്‍ നീണ്ടുപോകാന്‍ കാരണമെന്നും നഗരസഭ അധികൃതര്‍ സൂചിപിച്ചിരുന്നു. സാങ്കേതിക അനുമതി ലഭിച്ച സാഹചര്യത്തില്‍ കാരറുകാരുമായി ദാരണ പത്രം ഒപ്പിട്ട് ഉടന്‍ നിര്‍മ്മാണം ആരംഭിക്കാനാകുമെന്നാണ് പ്രതീക്ഷ.