കടങ്ങോട് പഞ്ചായത്തില്‍ കിടപ്പ് രോഗികള്‍ക്ക് ചികിത്സ ലഭിക്കുന്നില്ലെന്ന് പരാതി.


റഷീദ് എരമപെട്ടി.


കിടപ്പു രോഗികള്‍ക്ക് സാന്ത്വനം നല്‍കേണ്ട പാലിയേറ്റിവ് വിഭാഗമാണ് മൂന്നു മാസക്കാലമായി നിശ്ചലമായിരിക്കുന്നത്.
കുന്നംകുളം:കടങ്ങോട് ഗ്രാമപഞ്ചായത്തില്‍ പാലീയേറ്റീവ് രജിസ്‌ട്രേഷന്‍ നടത്തിയിട്ടുള്ള കിടപ്പു രോഗികളുടെ ചികിത്സ അവതാളത്തില്‍. കിടപ്പു രോഗികള്‍ക്ക് സാന്ത്വനം നല്‍കേണ്ട പാലിയേറ്റിവ് വിഭാഗമാണ് മൂന്നു മാസക്കാലമായി നിശ്ചലമായിരിക്കുന്നത്. കിടപ്പു രോഗികള്‍ക്ക്, പ്രഷര്‍, ഷുഗര്‍ നിര്‍ണ്ണയിക്കുക, മൂത്ര ട്യൂബ് മാറ്റിയടുക, പ്രാഥമിക നിര്‍ദേശങ്ങളും, അറിവുകളും പകര്‍ന്നു കൊടുക്കുക എന്നിങ്ങിനെയാണ് പാലീയേറ്റീവ് കെയര്‍ കൊണ്ടു ഉദ്ദേശിക്കുന്നത് .ആകെയുണ്ടായിരുന്ന നഴ്‌സ് പ്രസവാവധിയെടുത്ത് പോയതു മുതല്‍ക്കാണ് ചികിത്സ മുടങ്ങാന്‍ കാരണം.ആറുമാസം കഴിഞ്ഞിട്ടും നഴ്‌സ് ജോലിയില്‍ തിരികെ പ്രവേശിക്കാതിരുന്നതും പകരത്തിനു വന്നവര്‍ ജോലിയില്‍ ശ്രദ്ധിക്കാതിരുന്നതുമാണ് രോഗികളെ ബുദ്ധിമുട്ടിലാക്കിയത്. ത്രിതല പഞ്ചായത്തുകളും ആരോഗ്യ വകുപ്പും സംയുക്തതമായാണ് പാലിയേറ്റീവിന്റെ പ്രവര്‍ത്തനങ്ങള്‍ക്കുള്ള ഫണ്ട് വകയിരുത്തുന്നത്. ആവശ്യമായ ഫണ്ട് ലഭ്യമായിട്ടും രോഗികള്‍ക്ക് യഥാസമയം ചികിത്സ കിട്ടാതെ വരുന്നു. അടിയന്തിരമായി പാലീയേറ്റീവ് നഴ്‌സിനെ നിയമിക്കുവാനുള്ള നടപടികള്‍ എടുത്ത് മാസങ്ങളായി മുടങ്ങി കിടക്കുന്ന പാലീയേറ്റീവ് സേവനം കിടപ്പു രോഗികള്‍ക്ക് ലഭ്യമാക്കണമെന്ന് സി.പി.ഐ.കടങ്ങോട് ലോക്കല്‍ കമ്മിറ്റി ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *