കായിക റാണി സ്വാലിഹയ്ക്ക് ജില്ലയില്‍ ഉജ്ജല വരവേല്‍പ്പ്.

പൂനെയില്‍ നടന്ന ഖേലോ ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് കെ.എച്ച്.സ്വാലിഹ സ്വര്‍ണമെഡല്‍ നേടി കേരളത്തിലെ അഭിമാനമായി മാറിയത്.


തൃശൂര്‍: പന്നിത്തടം ചിറമനേങ്ങാട് കോണ്‍കോഡ് ഇംഗ്ലീഷ് ഹയര്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ഥിനിക്ക് ഖേലോ ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പില്‍ സ്വര്‍ണ്ണം.
പൂനെയില്‍ നടന്ന ഖേലോ ഇന്ത്യന്‍ ചാമ്പ്യന്‍ഷിപ്പിലാണ് കെ.എച്ച്.സ്വാലിഹ സ്വര്‍ണമെഡല്‍ നേടി കേരളത്തിലെ അഭിമാനമായി മാറിയത്
മത്സരം കഴിഞ്ഞ് തിരിച്ചെത്തിയ സ്വാലിഹയ്ക്ക് ജില്ലയില്‍ ഉജ്ജല വരവേല്‍പ്പ് നല്‍കി. തൃശൂര്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയ സ്വാലിഹയെ പൗര പ്രമുഖരും, സ്‌കൂള്‍ അധികൃതരും വിദ്യാര്‍ഥികളും ജന പ്രതിനിധികള്‍ ഉള്‍പ്പടെയുള്ളവരും ചേര്‍ന്ന്് സ്വീകരിച്ചു. എയ്യാല്‍ കുണ്ടുപറമ്പില്‍ ഹമീദിന്റേയും റജിലയുടേയും മകളായ സ്വാലിഹ അണ്ടര്‍ 17 ഗേള്‍സ് ഹൈജംപിലാണ് ദേശീയ തലത്തില്‍ സ്വര്‍ണ്ണം നേടിയത്. ദേശീയ സ്‌കൂള്‍ കായിക മേളയിലും സ്വാലിഹ സ്വര്‍ണ്ണ മെഡല്‍ കരസ്ഥമാക്കിയിരുന്നു. ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍ പേഴ്‌സണ്‍ പത്മിനി ടീച്ചര്‍, മെമ്പര്‍ കല്യാണി എസ്.നായര്‍, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് വിന്‍സെന്റ് കട്ടുക്കാരന്‍, നാഷ്ണല്‍ ഹൈജംപ് വിന്നര്‍ കെ.ആര്‍.സാമ്പശിവന്‍, കടങ്ങോട് പഞ്ചായത്ത് പ്രസിഡന്റ് രമണി രാജന്‍, വൈസ് പ്രസിഡന്റ് സുഗിജ സുമേഷ്, സ്‌കൂള്‍ മാനേജര്‍ ആര്‍.എം.ബഷീര്‍, പ്രിന്‍സിപ്പാള്‍ ബീന ഉണ്ണി, പി.ടി.എ പ്രസിഡന്റ് കെ.ടി.മണി തുടങ്ങിയവര്‍ പുഷ്പ ഹാരവും പൊന്നാടയും അണിയിച്ചു.സ്വാലിഹയുടെ പരിശീലകരായ സി.പി.ആന്റോ, വി.ജി.സുമ എന്നിവരേയും ചടങ്ങില്‍ അനുമോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *