തൃശൂര്‍ കുറ്റിപ്പുറം സംസ്ഥാന പാതയിലെ കല്ലുംപുറത്ത് ഡിവൈഡറുകള്‍ സ്ഥാപിച്ചു


റഫീഖ് കടവല്ലൂര്‍


കുന്നംകുളം:തൃശൂര്‍ കുറ്റിപുറംസംസ്ഥാന പാതയിലെ സ്ഥിരം അപകടമേഖലയായ കല്ലുംപുറം ജംഗ്ഷനില്‍ ഡിവൈഡറുകള്‍ സ്ഥാപിച്ചു. വി ടി കെ സ്റ്റീല്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ സഹകരണത്തോടെയാണ് കുന്നംകുളം പോലിസ് ഡിവൈഡര്‍ സ്ഥാപിച്ചത്.
കുന്നംകുളം അഡീഷ്ണല്‍ എസ്.ഐ സന്തോഷ് ചടങ്ങ് ഉദ്ഘാടനംചെയ്തു. മുന്‍ കടവല്ലൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി. ഐ രാജേന്ദ്രന്‍ അദ്ധ്യക്ഷനായി. കല്ലുംപുറം ജംഗ്ഷനിലെ അപകടങ്ങള്‍ കുറക്കുന്നതിനായ് ഡിവൈഡറുകളും അപകടസൂചന ബോര്‍ഡുകളും സ്ഥാപിക്കണം എന്ന പ്രദേശത്തെ നാട്ടുകാരുടെയും ചുമട്ട് തൊഴിലാളികളുടെയും ഡ്രൈവര്‍മാരുടെയും വര്‍ഷങ്ങളായുള്ള ആവശ്യമാണ്
കല്ലുംപുറത്ത് അപകടങ്ങള്‍ തുടര്‍ക്കഥയായതോടെ മന്ത്രി എ.സി മൊസ്തീന്റെ നേതൃത്വത്തില്‍ വകുപ്പ് തലയോഗം വിളിച്ച് ചേര്‍ത്തിരുന്നു. ഈ യോഗത്തിലാണ് സ്പീഡ് ബ്രൈക്കറും സിഗ്‌നല്‍ ലൈറ്റുകളും സ്ഥാപിക്കാന്‍ തീരുമാനമായത്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിലാണ് ഡിവൈഡര്‍ സ്ഥാപിച്ചത് റോഡപകടങ്ങളില്‍ നിരവധി പേരുടെ മരണത്തിന് കാരണമായ മേഖലയാണ്. അമിതവേഗതയാണ് പലപ്പോഴും അപകടങ്ങള്‍ക്ക് കാരണമാകുന്നതെന്ന് കുന്നംകുളം പോലീസ് പറഞ്ഞു. കല്ലുംപുറം ജംഗ്ഷനില്‍ റോഡു മുറിച്ചുകടക്കാനാവാതെ വിദ്യാര്‍ത്ഥികള്‍ അടക്കമുള്ള കാല്‍നടയാത്രക്കാര്‍ ഏറെ നേരം കാത്തു നില്‍ക്കേണ്ട അവസ്ഥയാണ് ഇതും കാല്‍നടയാത്രക്കാര്‍ക്ക് അപകട ഭീതി ഉയര്‍ത്തുന്നു. സംസ്ഥാന പാതയിലെ പെരുമ്പിലാവ് മുതല്‍ കടവല്ലൂര്‍ വരെ സ്ഥിരം അപകടം നടക്കുന്ന സ്ഥലമായി മാറിയിരിക്കുകയാണ് കല്ലുപുറം. ഡിവൈഡര്‍ സ്ഥാപിച്ചത് അപകട നിരക്ക് കുറയാന്‍ കാരണാകുമെന്നാണ് വിശ്വസിക്കുന്നത്. കൊ്ച്ചനിയന്‍, അബ്ബാസ് കല്ലുംപുറം, വിശ്വബരന്‍, സുരേഷ്, അമീര്‍, ഫാ: തോമസ് കുരിയന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *