പന്തല്ലൂര്‍ പൂരത്തിന് വെടികെട്ടില്ല.

വെടികെട്ടിന് അനുമതി ആവശ്യപെട്ട് നല്‍കിയ അപേക്ഷ ജില്ലാ അഡീഷണല്‍മജിസ്‌ട്രേറ്റ് നിരസിച്ചു.

കുന്നംകുളം. പന്തല്ലൂര്‍ ശിവ ഭഗവതി ക്ഷേത്രോത്സവത്തിന് വെടികെട്ടിന് അനുമതിയില്ല. ക്ഷേത്ര ഭാരവാഹികള്‍ വെടിക്കെട്ടിനായി അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റിന് സമര്‍പിച്ച അപേക്ഷ കഴിഞ്ഞ ദിവസം നിരസിച്ചു. പരിസരത്ത് വീടുകളുണ്ടെന്നും, നെല്‍വയവലാണെന്നുമുള്ള റിപോര്‍ട്ടുകളും, വെടികെട്ട് അപകടമുണ്ടാകാന്‍ സാധ്യത കണക്കിലെടുത്തുമാണ് അപേക്ഷ നിരസിച്ചത്. മേഖലയില്‍ വെടികെട്ടിന് പ്രശസ്ഥമായ കേഷ്‌തോത്സവമാണ് പന്തല്ലൂര്‍. കഴിഞ്ഞ വര്‍ഷവും ഇത്തരത്തില്‍ വെടികെട്ടിന് അനുമതിയുണ്ടായിരുന്നില്ല. ഒരു വെടികെട്ട് കമ്മറ്റിക്ക് മാത്രം ഫാന്‍സി വെടികെട്ടിന് അനുമതി ലഭിച്ചിരിരുന്നു. ഇത്തവണ ഫാന്‍സിയുമുണ്ടാകില്ല. ഇന്ന് നടക്കുന്ന ഉത്സവത്തിന് മുപ്പതോളം ആനകള്‍ വൈകീട്ട് നടക്കുന്ന കൂട്ടി എഴുന്നെള്ളിപ്പില്‍ അണിനിരക്കും. വാദ്യമേളങ്ങള്‍ക്ക് വെള്‌ലിതിരുത്തി പ്രഭാകരന്‍ നായര്‍ നേതൃത്വം നല്‍കും. വൈകീട്ട് അഞ്ചിനാണ് കൂട്ടി എഴുന്നെള്ളിപ്പ്.

Leave a Reply

Your email address will not be published. Required fields are marked *