പോയ വർഷത്തെ മികച്ച ടി20 ടീമിനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ ; ഒരിന്ത്യൻ താരം മാത്രം ടീമിൽ

ടി20 ക്രിക്കറ്റിൽ പോയവർഷം കാഴ്ച വെച്ച പ്രകടനങ്ങളുടെ അടിസ്ഥാനത്തിൽ 2018 ലെ സ്വപ്ന ടി20 ഇലവനെ തിരഞ്ഞെടുത്ത് ക്രിക്കറ്റ് ഓസ്ട്രേലിയ. ഓസീസ് താരം ആരോൺ ഫിഞ്ച് നയിക്കുന്ന ഈ ടീമിൽ ഇന്ത്യയിൽ നിന്ന് ഇടം പിടിച്ചത് വിക്കറ്റ് കീപ്പർ ബാറ്റ്സ്മാൻ ഋഷഭ് പന്ത് മാത്രമാണ്.

പോയ വർഷം ടി20 ക്രിക്കറ്റിൽ ഏറ്റവും കൂടുതൽ റൺസ് നേടിയ കോളിൻ മൺറോയും നായകൻ ആരോൺ ഫിഞ്ചുമാണ് ഈ ടീമിന്റെ ഓപ്പണർമാർ. അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച ദക്ഷിണാഫ്രിക്ക‌ൻ സൂപ്പർ താരം എബി ഡിവില്ലിയേഴ്സ് മൂന്നാമനായെത്തും. ഋഷഭ് പന്ത്, മൊഹമ്മദ് നബി, ആന്ദ്രെ റസൽ, ഡാനിയൽ ക്രിസ്റ്റ്യൻ എന്നിവർ യഥാക്രമം 4 മുതൽ 7 വരെ സ്ഥാനങ്ങളിൽ ബാറ്റിംഗിനെത്തും. റാഷിദ് ഖാനും, ഇമ്രാൻ താഹിറും സ്പിന്നർമാരായും, ജോഫ്ര ആർക്കർ, വഹാബ് റിയാസ് എന്നിവർ പേസ് ബൗളർമാരായും ടീമിൽ ഇടം പിടിച്ചിട്ടുണ്ട്.

ക്രിക്കറ്റ് ഓസ്ട്രേലിയ തിരഞ്ഞെടുത്ത പോയ വർഷത്തെ മികച്ച ടി20 ഇലവൻ
കോളിൻ മൺറോ, ആരോൺ ഫിഞ്ച്, ഡിവില്ലിയേഴ്സ്, ഋഷഭ് പന്ത്, മൊഹമ്മദ് നബി, ആന്ദ്രെ റസൽ, ഡാനിയൽ ക്രിസ്റ്റ്യൻ, റാഷിദ് ഖാൻ, ജോഫ്ര ആർക്കർ, വഹാബ് റിയാസ്, ഇമ്രാൻ താഹിർ.

Leave a Reply

Your email address will not be published. Required fields are marked *