ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസ്. കന്യാ സ്ത്രീകള്‍ വീണ്ടും സമരത്തിന്.

കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരായ ബലാത്സംഗകേസ്. കന്യാ സ്ത്രീകള്‍ വീണ്ടും സമരത്തിന്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ ഇനിയും സര്‍ക്കാര്‍ നിയമിച്ചില്ല. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാത്തതിനാല്‍ കേസില്‍ കുറ്റപത്രം സമര്‍പ്പിക്കുന്നത് വൈകുകയാണെന്നനും.ഇത് ചിലരുടെ സ്വാധീനത്തിന്റെ ഫലമാണെന്നും ആരോരോപിച്ചാണ് കേസിലെ സാക്ഷികളായ കന്യാസ്ത്രീകള്‍ രംഗത്തെത്തിയിരിക്കുന്നത്.
കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ കഴിഞ്ഞ സെപ്റ്റംബര്‍ 21നാണ് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയതിരുന്നു. അറസ്റ്റ് ഉണ്ടായി 90 ദിവസം പിന്നിട്ടിട്ടും സര്‍ക്കാര്‍ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിച്ചിട്ടില്ല. അന്വേഷണ സംഘം നവംബറില്‍ തന്നെ കുറ്റപത്രം തയ്യാറാക്കിയിരുന്നു.
എന്നാല്‍ ഇത് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ കാണിച്ച ശേഷം മാത്രമേ കോടതിയില്‍ സമര്‍പ്പിക്കാന്‍ ആകൂ.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കാനുള്ള ഫയല്‍ ഇപ്പോഴും മുഖ്യമന്ത്രിയുടെ ഓഫീസിലെന്നാണ് അറിവ്. സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറുടെ നിയമനം വൈകുന്നതിനെതിരെ കന്യാസ്ത്രീകള്‍ രംഗത്തെത്തി.
ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെതിരെ മെയ് അവസാനമാണ് സഭയിലെ കന്യാസ്ത്രീ പരാതി നല്‍കിയത്. നാലര മാസം നീണ്ട അന്വേഷണത്തിന് ശേഷം കന്യാസ്ത്രീകള്‍ തെരുവില്‍ നടത്തിയ പ്രതിഷേധ സമരങ്ങള്‍ക്കോടുവിലായിരുന്നു അറസ്റ്റുണ്ടായത്.
സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയമിക്കുന്ന കാര്യത്തില്‍ തീരുമാനമുണ്ടായില്ലെങ്കില്‍ വീണ്ടും തെരുവിലിങ്ങാനാണ് കന്യാസ്ത്രീകളുടെ തീരുമാനം.

Leave a Reply

Your email address will not be published. Required fields are marked *