മുനമ്പം മനുഷ്യകടത്ത്. കറന്‍സി വിനിമയം നത്തിയ ഗുരുവായൂരിലെ സ്ഥാപ നത്തില്‍ പൊലീസ് പരിശോധന.

കിഴക്കേനടയില്‍ ബസ്റ്റാന്‍ഡിന് മുന്നിലുള്ള ഡ്യൂട്ടിപെയ്ഡ് ഷോപ്പിലാണ് കൊടുങ്ങല്ലൂര്‍ സി.ഐ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത് .


ഗുരുവായൂര്‍: മുനമ്പം മനുഷ്യകടത്തിനിരയായവര്‍ വിദേശ കറന്‍സി വിനിമയം നടത്തിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഗുരുവായൂരിലെ ഡ്യൂട്ടിപെയ്ഡ് ഷോപ്പില്‍ പോലീസ് പരിശോധന നടത്തി. കിഴക്കേനടയില്‍ ബസ്റ്റാന്‍ഡിന് മുന്നിലുള്ള ഡ്യൂട്ടിപെയ്ഡ് ഷോപ്പിലാണ് കൊടുങ്ങല്ലൂര്‍ സി.ഐ പി.കെ.പത്മരാജന്റെ നേതൃത്വത്തില്‍ പോലീസ് പരിശോധന നടത്തിയത്. മുനമ്പത്ത് നിന്ന് ഈ മാസം 12ന് ന്യൂസിലാന്റിലേക്ക് കടന്ന സംഘത്തിലെ ശ്രീലങ്കന്‍ അഭയാര്‍ത്ഥികള്‍ ഉള്‍പ്പെടെ 91പേര്‍ എട്ടുദിവസം ഗുരുവായൂരില്‍ താമസിച്ചിരുന്നതായാണ് പൊലീസിന് ലഭിച്ച വിവരം.
ഇവര്‍ ശ്രീലങ്കന്‍ കറന്‍സി് മാറിയെടുത്തുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പരിശോധന.

എന്നാല്‍ ഇത് സംബന്ധിച്ച് വ്യക്തമായ സൂചന പോലീസിന് ലഭിച്ചിട്ടില്ല. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ ദര്‍ശനം നടത്താനെന്ന വ്യാജേനയാണ് സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെയുള്ള സംഘം ഈ മാസം നാല് മുതല്‍ 11 വരെ മൂന്ന് ലോഡ്ജുകളിലായി താമസിച്ചത്. ബസ്റ്റാന്‍ഡിനടുത്തുള്ള ഈ മൂന്ന് ഹോട്ടലുകളിലും കഴിഞ്ഞ 19ന് പോലീസ് പരിശോധന നടത്തിയിരുന്നു. താമസക്കാര്‍ ലോഡ്ജില്‍ നല്‍കിയ തിരിച്ചറിയില്‍ കാര്‍ഡിന്റെ കോപ്പിയും സി.സി.ടി.വി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *