റോഡ് നിര്‍മ്മാണത്തിനായി ഉരുക്കിയ ടാറില്‍ കുരുങ്ങിയ ആട്ടിന്‍ കുട്ടി. കുന്നംകുളത്തിന്റെ വേദനയാകുന്നു.

Ummer karikkad.


വെയിലില്‍ ദേഹത്തു പറ്റിയ ടാര്‍ ഉരികി തുടങ്ങുമ്പോള്‍ തണലുകളിലേക്ക് ഓടി മായുന്ന ഈ ആട്ടിന്‍കുട്ടിക്ക് കാഴചയും നഷ്ടമായി. കണ്ണുകളിലും മുഖത്തും ദേഹത്തും ടാറുമായി നഗരത്തിലൂടെ ഈ ആട്ടിന്‍കുട്ടിയുടെ യാത്ര, കാണുന്നവരുടെ കണ്ണ് നിറയിക്കും.

കുന്നംകുളം: നിര്‍മ്മാണ പ്രവര്‍ത്തനത്തിന് ടാര്‍ ഉരുക്കിയതില്‍ കുരുങ്ങിയ ആട്ടിന്‍കുട്ടി നഗരത്തിന്റെ വേദനയായി മാറുന്നു.
കുന്നംകുളം നിര്‍ദ്ധിഷ്ട ബസ്റ്റാന്റില്‍ റോഡ് നിര്‍മ്മാണത്തിനായി ടാര്‍ ഉരുക്കുന്നിടത്ത് നിന്നാണ് ആട്ടിന്‍ കുട്ടിയുടെ ദേഹം മുഴുവന്‍ ടാര്‍ നിറഞ്ഞത്. ഇത് എങ്ങിനെയെന്ന് തിരിച്ചറിയുന്നില്ലെങ്കിലും ഉരുകിയൊലിക്കുന്ന ടാറുമായുള്ള ദേഹം കൊണ്ട് ആട്ടിന്‍കുട്ടി ടൗണ്‍ഹാള്‍ പരിസരത്ത് അലയുകയാണ്. വെയില്‍ കനത്തതോടെ പരിസരത്തെ തണലുള്ള കാനയില്‍ മറഞ്ഞിരുന്ന ആട് ആളുകളെ കണ്ടതോടെ ഭയപെട്ട് റോഡിലിറങ്ങി. ടാര്‍ ദേഹത്തും. മുഖത്തും, കണ്ണിനുമുകളിലുമൊക്കെയായി തീര്‍ത്തും ദയനീയമായ കാഴ്ചയാണ്. ദളിത് സംരക്ഷണസമതി നേതാവ് ടി കെ ബാബു ആടിന്റെ ദേഹത്ത് നിന്നും ടാര്‍ നീക്കം ചെയ്യാനായുള്ള ശ്രമം നടത്തിയെങ്കിലും ആട് ഭയന്ന് ഓടി. വെററിനറി ഡോക്ടറെ കണ്ട് ആടിന്റെ ദേഹത്ത് നിന്നും ടാര്‍ നീക്കം ചെയ്യാനുള്ള ശ്രമം നടത്തുമെന്നും ബാബു പറഞ്ഞു. റോഡരികിലും മറ്റുംടാറുരുക്കുന്നത് പോലെയുള്ള ഇത്തരത്തിലുള്ള പ്രവര്‍ത്തനം മനുഷ്യര്‍ക്ക്മാത്രമല്ല. മൃഗങ്ങള്‍ക്ക് കൂടി ദുരുതമുണ്ടാകില്ലെന്നു കൂടി ഉറപ്പു വരുത്തണമെന്ന് ഈ സംഭവം നമ്മെ ബോധ്യപെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *