വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു

തൃശൂര്‍ :കുന്നംകുളം വൈശേരിയില്‍ വ്യാപാരിയെ ആക്രമിച്ച് പണം കവര്‍ന്ന് വിദേശത്തേക്ക് കടന്ന പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. പഴുന്നാന സ്വദേശി വട്ടപറമ്പില്‍ ഷുഹൈബ് 24 ആണ് പിടിയിലായത്. സംഭവത്തിന് ശേഷം വിദേശത്തേക്ക് കടന്ന പ്രതി നാട്ടിലേക്ക് വരുന്നതിനായി മുബൈ എയര്‍പോര്‍ട്ടിലെത്തിയതോടെയാണ് പിടിയിലായത്. 2017 ഒക്ടോബര്‍ 10 നായിരുന്നു സംഭവം. കുന്നംകുളത്തെ വ്യാപാരിയായ െൈവശേരി പുലിക്കോട്ടില്‍ ഗാരി വര്‍ഗ്ഗീസിനെ രാത്രി 11 ഓടെ സ്ഥാപനമടച്ച് പോകും വഴി വൈശേരിയിലെ കുരിശുപള്ളിയില്‍ നേര്‍ച്ചയിടാന്‍ ഇറങ്ങിയപ്പോള്‍ ഗാരിയെ ആക്രമിച്ച് ബാഗിലുണ്ടായിരുന്ന ആറര ലക്ഷം രൂപ കവരുകയായിരുന്നു. സംഘത്തിലെ നാല് പ്രതികളില്‍ ഒരാള്‍ അന്ന് പിടിയിലായി. ബാക്കി മൂന്ന് പേരും സംഭവത്തിന് ശേഷം വിദേശത്തേക്ക് കടക്കുകയായിരുന്നു. ഗാരിയുടെ സ്ഥാപനത്തിലെ ജോലിക്കാനായ റാഷിദ് ആയിരുന്നു കവര്‍ച്ച ആസൂത്രണം ചെയ്തത്. പ്രതികള്‍ക്ക് വേണ്ടി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപെടുവിച്ചിരുന്നു. പ്രതിയെ കൊണ്ടുവരുന്നതിന് കുന്നംകുളം പൊലീസ് മുംബൈക്ക് തിരിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *