ശരീര സൗന്ദര്യ മത്സരം, സംസ്ഥാന തലത്തില്‍ കടവല്ലൂര്‍ സ്വദേശിക്ക് മൂന്നാം സ്ഥാനം.


റഫീഖ് കടവല്ലൂര്‍
മലപ്പുറം:തിരൂരില്‍ നടന്ന 45 ാം മത് സംസ്ഥാന ശരീര സൗന്ദര്യ മത്സരത്തില്‍ കടവല്ലൂര്‍ കല്ലുംപുറം സ്വദേശി സന്തോഷിന്് +90 കിലോ വിഭാഗത്തില്‍ മൂന്നാം സ്ഥാനം ലഭിച്ചു
തിരൂര്‍ ടൗണ്‍ ഹാളില്‍ നടന്ന +90 കിലോ വിഭാഗത്തില്‍ മത്സരിച്ചാണ് സന്തോഷ് മൂന്നാം സ്ഥാനത്തിന് അര്‍ഹനായത്, കഴിഞ്ഞ 2018 ഡിസംബര്‍ 21 ന് നടന്ന തൃശൂര്‍ ജില്ലാ ശരീര സൗന്ദര്യമത്സരത്തില്‍ സന്തോഷിനായിരുന്നു് ഒന്നാം സ്ഥാനം. കല്ലുംപുറംകാരാക്കാട്ട് രാജന്‍ സുലേചന ദമ്പതികളുടെ മകനാണ്, ഭാര്യ: ജീന, മക്കള്‍: ശിവാനി, ശിവദ ,കടവല്ലൂരില്‍ ജീന്‍ ഹെയര്‍ ആന്റ് ഫെയ്‌സ് ബ്യൂട്ടി ഷോപ്പ് എന്ന സ്ഥാപനം നടത്തിവരുകയാണ് സന്തോഷ്.

Leave a Reply

Your email address will not be published. Required fields are marked *