ശാന്തിപറമ്പില്‍ മുഹമ്മദ് കുട്ടിയുടെ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 2 ന്.

നാല്‍പത്ത് അഞ്ച് വര്‍ഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ധേഹം പലപ്പോഴായി എഴുതിയ കഥകളാണ് പരദേശികളില്‍ ഒരാള്‍ എന്ന പേരില്‍ വന്നേരിബുക്‌സ് പുറത്തിറക്കുന്നത്.

കുന്നംകുളം: പ്രവാസി എഴുത്തുക്കാരന്‍ കുന്നംകുളം കോട്ടോല്‍ സ്വദേശി ശാന്തിപറമ്പില്‍ മുഹമ്മദ് കുട്ടിയുടെ ചെറുകഥാ സമാഹാരത്തിന്റെ പ്രകാശനം ഫെബ്രുവരി 2 ന് കടവല്ലൂര്‍ പഞ്ചായത്ത് കമ്മ്യൂണിറ്റിഹാളില്‍നടക്കുമെന്ന് സംഘാടകര്‍ കുന്നംകുളത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
നാല്‍പത്ത് അഞ്ച് വര്‍ഷക്കാലമായി പ്രവാസ ജീവിതം നയിക്കുന്ന ഇദ്ധേഹം പലപ്പോഴായി എഴുതിയ കഥകളാണ് പരദേശികളില്‍ ഒരാള്‍ എന്ന പേരില്‍ വന്നേരിബുക്‌സ് പുറത്തിറക്കുന്നത്.

രാവിലെ 10 നടക്കുന്ന ചടങ്ങ് കവിയും ഗാനരചയിതാവുമായ റഫീഖ് അഹമ്മദ് ഉദ്ഘാടനം ചെയ്യും. ഗാനരചയിതാവ് ബി കെ ഹരിനാരായണന്‍ പുസ്തകം പ്രകാശനം ചെയ്യും. കടവല്ലൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുധാര്‍ അധ്യക്ഷനാകും.
എഴുത്തുകാരന്‍ മുഹമ്മദ് കുട്ടി ശാന്തിപറമ്പില്‍. റഫീഖ് പട്ടേരി. മുജീബ് കെ പട്ടേല്‍ എന്നിവര്‍ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *