അധികൃത തുകല്‍ശാല. സ്ഥലഉടമയേയും ഭീഷണിപെടുത്തിയെന്ന്.

റഷീദ് എരുമപെട്ടി.

വാടക കാലാവുധി തീര്‍ന്നിട്ടും ഒഴിഞ്ഞു പോകുന്നില്ല.


തൃശൂര്‍ – പാലക്കാട് ജില്ലാ അതിര്‍ത്തിയില്‍ തിരുമിറ്റക്കോട് പഞ്ചായത്തിലെ മലയകം വന മേഖലയോട് ചേര്‍ന്നാണ് തുകല്‍ സംഭരണ കേന്ദ്രം അനധികൃതമായി പ്രവര്‍ത്തിക്കുന്നത്.
തുകല്‍ സംഭരണ ശാല നിലനില്‍ക്കുന്ന സ്ഥലത്തിന്റെ ഉടമ പള്ളിപ്പാടം സ്വദേശി അബ്ദുട്ടിയാണ് പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. 11 മാസത്തെ കരാര്‍ ഒപ്പിട്ട് ഒരു വര്‍ഷം മുമ്പാണ് അബ്ദുട്ടി സ്ഥലം വാടകയ്ക്ക് നല്‍കിയത്. എന്നാല്‍ ലൈസന്‍സ് എടുക്കാതെ അനധികൃതമായി പ്രവര്‍ത്തിക്കുന്ന കേന്ദ്രം അറവ് അവശിഷ്ടങ്ങള്‍ കൂടി ശേഖരിച്ച് തുടങ്ങിയതോടെ നാട്ടുകാര്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുകയാണ്. ഇതോടെയാണ് സ്ഥലം ഉടമ കേന്ദ്രം നടത്തിപ്പ് കാരോട് ഒഴിഞ്ഞ് പോകാന്‍ ആവശ്യപ്പെട്ടത്.എന്നാല്‍ കാലാവതി കഴിഞ്ഞിട്ടും പ്രവര്‍ത്തിക്കുന്ന സംഭരണ ശാല നടത്തിപ്പുക്കാര്‍ ഒഴിയാന്‍ തയ്യാറാകാതെ തന്നെ ഭീഷണിപ്പെടുത്തുകയാണെന്ന് സ്ഥലം ഉടമ അബ്ദുട്ടി പറയുന്നു.
നിരവധി ആരോഗ്യ പ്രശ്‌നങ്ങളുയര്‍ത്തി പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിനെതിരെ പ്രദേശ വാസികളായ നാട്ടുകാര്‍ തിരുമിറ്റക്കോട് ഗ്രാമ പഞ്ചായത്തിലും പഞ്ചായത്ത് ആരോഗ്യ വിഭാഗത്തിലും പരാതി നല്‍കിയെങ്കിലും നടപടി സ്വീകരിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ലെന്നും ആരോപണമുണ്ട്. ഈ സാഹചര്യത്തില്‍ തുകല്‍ സംഭരണ ശാലയ്‌ക്കെതിരെ നാട്ടുകാര്‍ കോടതിയെ സമീപിക്കാന്‍ ഒരുങ്ങിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *