ഇത് ഖദീജയുടെ സ്വാതതന്ത്യം.

മുഖം മറച്ച് വേദിയിലെത്തിയ ഖദീജ- വിമര്‍ശകര്‍ക്ക് മറുപടിയുമായി എ ആര്‍ റഹ്മാന്.

ചെന്നൈ:സ്ലം ഡോഗ് മില്ല്യണയറിന്റെ പത്താം വാര്‍ഷികാഘോഷത്തില്‍ മുഖം മറച്ച് എ ആര്‍ റഹ്മാന്റെ മകള്‍ ഖദീജ വേദിയിലെത്തിയതാണ് വിമര്‍ശനത്തിന് കാരണമായിരുന്നത്.
കറുത്ത പട്ടുസാരി ധരിച്ചിരുന്ന ഖദീജ. കണ്ണുകള്‍ മാത്രം കാണുന്ന തരത്തില്‍ മുഖം മറച്ചിരുന്നു.

റഹ്മാന്റെ മകള്‍ യാഥാസ്ഥിതികവേഷം ധരിക്കുമെന്ന് കരുതിയില്ലെന്ന തരത്തിലായിരുന്നു വിമര്‍ശനങ്ങള്‍.
എന്നാല്‍ ഇതിനെല്ലാം ഒരൊറ്റ ചിത്രത്തിലൂടെ മറുപടി പറയുകയാണ് എ ആര്‍ റഹ്മാന്.
തന്റെ ഭാര്യയും രണ്ട് പെണ്‍മക്കളും നിതാ അംബാനിക്കൊപ്പം നില്‍ക്കുന്ന ചിത്രമാണ് റഹ്മാന്‍ ട്വിറ്ററില്‍ പങ്കുവെച്ചത്.

തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം എന്ന ഹാഷ്ടാഗും റഹ്മാന്‍ ചിത്രത്തിനൊപ്പം നല്‍കി. ചിത്രത്തില്‍ ഖദീജ മാത്രമാണ് മുഖം മറച്ചിട്ടുള്ളത്. ഭാര്യ സൈറയും മകള്‍ റഹീമയും മുഖം മറച്ചിട്ടില്ല. അത് ഖദീജയുടെ സ്വാതതന്ത്യം.

Leave a Reply

Your email address will not be published. Required fields are marked *