ഉത്രാളിക്കാവ് പൂരം 13-ാമത് അഖിലേന്ത്യ പ്രദര്‍ശനംഇന്ന് തുടങ്ങും.

വടക്കാഞ്ചേരി: ഉത്രാളിക്കാവ് പൂരം 13-ാമത് അഖിലേന്ത്യ പ്രദര്‍ശനംഇന്ന് തുടങ്ങും.
ഫെബ്രുവരി 16 മുതല്‍ മാര്‍ച്ച് 4 വരെ ഗവണ്‍മെന്റ്‌ബോയ്സ് ഹൈസ്‌കൂള്‍ ഗ്രൗണ്ടില്‍ നടക്കുമെന്ന് പ്രദര്‍ശന കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
പ്രദര്‍ശനത്തിന്റെ ഉദ്ഘാടനം 16 ന് വൈകീട്ട് 7.30ന്
തദ്ദേശ സ്വയംഭരണവകുപ്പ് മന്ത്രി എ.സി. മൊയ്തീന്‍ നിര്‍വ്വഹിക്കും.
ഇതോടനുബന്ധിച്ച് നടത്തുന്ന കലാസംഗമം കൃഷി വകുപ്പ് മന്ത്രി വി.എസ്. സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്യും. അനില്‍ അക്കര എം.എല്‍.എ
അദ്ധ്യക്ഷത വഹിക്കും. ഡോ : പി.കെ. ബിജു എം.പി. മുഖ്യപ്രഭാഷണം നടത്തും. യു.ആര്‍. പ്രദീപ് എം.എല്‍.എ, ജില്ലാ പഞ്ചായത്ത്
പ്രസിഡന്റ് മേരി തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എസ്. ബസന്ത്ലാല്‍, ഗുരുവായൂര്‍ ദേവസ്വം ചെയര്‍മാന്‍ അഡ്വ: കെ.ബി.
മോഹന്‍ദാസ് തുടങ്ങിയവര്‍ മുഖ്യാതിഥികളാകും.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്ന ക്ലിക്ക് ആര്‍ട്ട് മ്യൂസിയം, അമ്യൂസ്മെന്റ് പാര്‍ക്ക്, വിവിധയിനം കണ്‍സ്യൂമര്‍ സ്റ്റാളുകള്‍,ഗവണ്‍മെന്റ് പവലയിനുകള്‍ തുടങ്ങിയവ പ്രദര്‍ശനത്തിലുണ്ടാകും.
ഫ്ളവര്‍ ഷോ, അക്വാ ഷോ, 25ല്‍പരം റൈഡുകളുള്ള അമ്യൂസ്മെന്റ്
പാര്‍ക്ക് എന്നിവയാണ് പ്രദര്‍ശനത്തിലെ മറ്റ് പ്രധാന ആകര്‍ഷണങ്ങള്‍. എല്ലാ ദിവസവും വൈകീട്ട് 8 മണിക്ക്
കലാസന്ധ്യയും സംഘടിപ്പിച്ചിട്ടുണ്ട്. . ഫെബ്രുവരി 16ന് ഫോക്ക് ഈവ്, 17ന് മണി
കിലുക്കം, 18ന് സൂപ്പര്‍ഹിറ്റ് ഗാനമേള, 19ന് വജ്രജൂബിലി ഫെലോഷിപ്പ്, 20ന് പോലീസ് ഓര്‍ക്കസ്ട്ര ഗാനമേള, 21ന് ഇശല്‍ നിലാവ്, 22ന് സംഗീതനിശ, 23ന് പ്രസിഡന്‍സി കോളേജ് ഫെസ്റ്റ് ഫീല്‍സ്, 24ന് നൃത്തവിസ്മയം, 25ന് നവരസ, 26ന് ഞങ്ങള് തൃശ്ശൂര്‍കാരാ, 27ന് ടാലന്റ് ഷോ, 28ന് സംഗീതരാവ്, മാര്‍ച്ച് ഒന്നിന് ദൃശ്യകലാവിസ്മയം, രണ്ടിന് കലാമണ്?
രണ്ടിന് കലാമണ്ഡലം ഡാന്‍സ് ഫെസ്റ്റ്,
മൂന്നിന് പുനര്‍ജ്ജനി നാടന്‍പാട്ടുകളും ദൃശ്യാവിഷ്‌കാരവും, നാലിന് പ്രതിഭാ സംഗമം എന്നിവ നടക്കും. വൈകീട്ട് 6 മണി മുതല്‍ 7 മണി വരെ പ്രാദേശിക കലാകാരന്മാര്‍ക്ക്
പരിപാടികള്‍ അവതരിപ്പിക്കുന്നതിന് അവസരമുണ്ടായിരിക്കും.പ്രദര്‍ശനത്തിന്റെ ഭാഗമായി വടക്കാഞ്ചേരി നഗരസഭയും എക്സൈസ് വകുപ്പും സംയുക്തമായി 22 വിദ്യാലയങ്ങളില്‍ ലഹരി ബോധവല്‍ക്കരണ മാജിക് ഷോയും ക്വിസ് മത്സരവും നടത്തും. മജീഷന്‍ ഡോ. രവീന്ദ്രന്‍
ആചാര്യയാണ് വെന്‍ട്രി ലോക്കിസവും മാജിക്കും ക്വിസ് മത്സരവും അവതരിപ്പിക്കുന്നത്.സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് സൗജന്യ പ്രവേശനം ലഭിക്കും. വാര്‍ത്താസമ്മേളനത്തില്‍ നഗരസഭ ചെയര്‍പേഴ്‌സണ്‍ ശിവപ്രിയ സന്തോഷ് , വൈസ് ചെയര്‍മാന്‍ എം.ആര്‍.അനൂപ് കിഷോര്‍ ,സംഘാടക സമിതി ഭാരവാഹികളായ അജിത്ത് കുമാര്‍ മല്ലയ്യ ,പി.ആര്‍.അരവിന്ദാക്ഷന്‍ എന്നിവര്‍ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *