എടുപ്പന്മാരുടെ തോളിലേറി മച്ചാട് ഭഗവതി തട്ടകങ്ങളിലേക്ക് : കൊമ്പും കുറുംകുഴലും അകമ്പടി

ടി.ഡി.ഫ്രാന്‍സീസ്.

വടക്കാഞ്ചേരി : കൊയ്‌തൊതൊഴിഞ്ഞ പാടശേഖരങ്ങളിലൂടെയുള്ള പൊയ്കു തിരകളുടെ എഴുന്നള്ളിപ്പുകള്‍ കൊണ്ടും, ആചാര വൈവിധ്യം കൊണ്ടും വിശ്വം വാഴ്ത്തിപ്പാടുന്ന മച്ചാട് മാമാങ്കത്തിന്റെ പറ പുറപ്പാട് ഭക്തി ആവേശ ലഹരിയില്‍ നടന്നു. .എടുപ്പന്മാരുടെ തോളിലേറി മച്ചാട് ഭഗവതി തട്ടകത്തേയ്ക്ക് എഴുന്നള്ളിയപ്പോള്‍ കൊമ്പും കുറുംകുഴലും അകമ്പടിയായി.
ഏറെ വൈവിധ്യം നിറഞ്ഞതാണ് മച്ചാട് ക്ഷേത്രത്തിലെ പറയെടുപ്പ് . മറ്റ് ക്ഷേത്രങ്ങളിലെല്ലാം വാദ്യമേളത്തിന്റെ അകമ്പടിയോടെ വെളിച്ചപ്പാടുമാരാണ് പറയെടു പ്പിന് എത്താറുള്ളതെങ്കില്‍ ഇവിടെ ഭഗവതിയുടെ പ്രതിനിധിയായി ഇളയതാണ് പറയെടുപ്പിന് എത്തുക. പാരമ്പര്യ അവകാശികളായ അരീക്കര ഇല്ലത്തെ ഇളയതുമാരാണ് എടുപ്പന്മാരുടെ തോളിലേറി റോഡും , പാടവും, മലയും, കുന്നുമൊക്കെ താണ്ടി പറയെടുപ്പിനെത്തുന്നത്. കുത്തുവിളക്കും, കൊമ്പും, കുറുംകുഴലും മാത്രമാണ് അകമ്പടി. ഇന്നലെ വൈകീട്ട് ശ്രീകോവിലിന് മുന്നില്‍ ദേവിയ്ക്ക് അഭിമുഖമായിരുന്ന ഇളയത് ഭഗവതിയെ പ്രത്യേക പൂജാ മന്ത്രങ്ങളിലൂടെ തന്നിലേക്ക് ആവാഹിച്ചെടുത്തു. ഇതിന് ശേഷമാണ് പറ പുറപ്പാട് നടന്നത്. . ആദ്യം സ്വീകരിച്ചത് ഹരിജന്‍ വിഭാഗത്തില്‍ പെട്ട കുടുംബത്തിന്റെ പറയാണെന്നതാണ് സവിശേഷത. ആദ്യ പറ സ്വീകരിച്ച് വടക്കും വാതില്‍ക്കലിലെ ഭക്തരുടെ പറയും സ്വീകരിച്ച ശേഷമാണ് ഭഗവതിയുടെ തട്ടകയാത്രയ്ക്ക് തുടക്കം കുറിച്ചത് .പാടശേഖരത്തിലൂടെ പനങ്ങാട്ടുകര കാര്‍ത്യായനി ക്ഷേത്രത്തിലെത്തിയ എളയത് തന്റെ സഹോദരി കൂടിയായ കാര്‍ത്യായനി ഭഗവതിയോട് താന്‍ ഭക്തജനങ്ങളെ കാണാന്‍ പോവുകയാണെന്നും തട്ടകം സംരക്ഷിയ്ക്കണമെന്നും ആവശ്യപ്പെടുമെന്നാണ് വിശ്വാസം. പറ പുറപ്പാടിനോട് അനുബന്ധിച്ച് ഇന്നലെ വൈകീട്ട് 7ന് പോരൂര്‍ ഉണ്ണികൃഷ്ണന്‍, കലാനിലയ
ഉദയന്‍ നമ്പൂതിരി എന്നിവരുടെ നേതൃത്വത്തില്‍ ഡബ്ബിള്‍ തായമ്പക നടന്നു .9.15നായിരുന്നു പറ പുറപ്പാട് മ്യൂസിക് വൈബ് കൊച്ചിന്‍ അവതരിപ്പിച്ച ഗാനമേളയും ഉണ്ടായി. 19നാണ് ഇത്തവണ മച്ചാട് മാമാങ്കം

Leave a Reply

Your email address will not be published. Required fields are marked *