എരുമപ്പെട്ടിയില്‍ സി.പി.എം, ബി.ജെപി സംഘര്‍ഷം.സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു.

റഷീദ് എരുമപ്പെട്ടി

എരുമപ്പെട്ടി: എരുമപ്പെട്ടിയില്‍ സി.പി.എം, ബി.ജെപി സംഘര്‍ഷം.സംഘട്ടനത്തില്‍ രണ്ട് പേര്‍ക്ക് പരുക്കേറ്റു. സി.പി.എം പ്രവര്‍ത്തകനായ ഉമിക്കുന്ന് കോളനിയില്‍ വലിയപറമ്പില്‍ സുനില്‍, ബി.ജെ.പി പ്രവര്‍ത്തകനായ ഉമിക്കുന്ന് കോളനിയില്‍ പ്ലാവളപ്പില്‍ പി.സി.സജീഷ് എന്നിവര്‍ക്കാണ് പരിക്ക്.ഞായറാഴ്ച രാത്രിയില്‍ പള്ളി പെരുന്നാള്‍ ആഘോഷത്തിനിടയിലാണ് സംഘട്ടനമുണ്ടായത്.രാഷ്ട്രീയ വൈരാഗ്യമാണ് സംഭവത്തിന് കാരണം.പരുക്കേറ്റ രണ്ട് പേരേയും വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.ഇതിനിടയില്‍ നെല്ലുവായിലെ സി.ഐ.ടി.യു ഓഫീസ് തീവെച്ച് നശിപ്പിച്ചത് കൂടുതല്‍ സംഘര്‍ഷാവസ്ഥയ്ക്ക് ഇടയാക്കിയിരിക്കുകയാണ്. മേഖലയില്‍ എസ്.ഐ.ജോണിന്റെ നേതൃത്വത്തില്‍ പോലീസ് പെട്രോളിംഗ് ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്.

Leave a Reply

Your email address will not be published. Required fields are marked *