ഒന്‍പത് പതിറ്റാണ്ട് നീണ്ട വിപ്ലവ ജീവിതത്തിന് വിട. നാടകാചാര്യന്‍ തുപ്പേട്ടന്‍ അരങ്ങൊഴിഞ്ഞു.

പുതിയ നാടക രചനക്കുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം.തന്റെ ഒന്‍പത് പതിറ്റാണ്ട് നീണ്ട ഐതിഹാസിക ജീവിതം തന്നെയായിരുന്നു നാടകത്തിന്റെ പ്രമേയം. അത് എഴുതി മുഴുമിപ്പിക്കുന്നതിന് മുന്‍പേ തുപ്പേട്ടന്‍അരങ്ങൊഴിഞ്ഞത് കലാകേരളത്തിന് വലിയൊരു നഷ്ടം തന്നെയാണ്.

തൃശൂര്‍: കേരളത്തിന്റെ നവോത്ഥാന മേഖലയില്‍ വലിയ മുന്നേറ്റ ങ്ങള്‍ക്ക് നേതൃത്വം നല്‍കിയ നാടകാചാര്യന്‍ പാഞ്ഞാള്‍ മുട്ടത്ത് കാട്ടില്‍ മാമണ്ണ് മന സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്ന തുപ്പേട്ടന്‍അരങ്ങൊഴിഞ്ഞു. 90 വയസ്സായിരുന്നു .വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്ന് തൃശൂര്‍ അശ്വനി ആശുുപത്രിയില്‍ വെച്ചായിരുന്നു മരണം.
കേരളത്തിന്റെ സാംസ്‌ക്കാരിക രംഗത്ത്വലിയഏറെ വിപ്ലവം സൃഷ്ടിച്ച വയായിരുന്നു തുപ്പേട്ടന്റെ നാടകങ്ങള്‍
പാഞ്ഞാള്‍ വേദ ഗ്രാമത്തിലെ പേരുകേട്ട മാമണ്ണ് നമ്പൂതിരി കുടുംബത്തില്‍ ആയിരുന്നു ജനനം.വേദ പണ്ഡിതന്‍ മാ മണ്ണ് ഇട്ടീരവി നമ്പൂതിരിയുടേയും , ദേവകി അന്തര്‍ജന ത്തിന്റേയും മകനണ് . വേദ പണ്ഡിത കുടംബത്തില്‍ നിന്നും വിപ്ലവത്തിന്റെ പാതയിലൂടെ നടന്ന
തുപ്പേട്ടന്‍ അധ്യാപക രംഗത്തും തന്റേതായ ഇടം കണ്ടെത്തിയിരുന്നു
പാ ഞ്ഞാള്‍ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ 27 കൊല്ലം അധ്യാപകനായി പ്രവര്‍ത്തിച്ചിരുന്നു.ഇതിനിടയിലും
നാടക രചനയിലും സജീവ മായി
കേരളം ചര്‍ച്ച ചെയ്ത ഒട്ടേറെ നാടകങ്ങള്‍ തുപ്പേട്ടന്റെ തൂലികയില്‍ നിന്ന് പിറന്നു വന്നന്ത്യേ കാണാം, ചക്ക , തനത് ലാവണം, മറുമരുന്ന്, വേട്ടക്കാര പയ്യല്‍, ഭ (ദായനം, മോഹന സുന്ദരപാലം, ഡബിള്‍ ആക്ട് എന്നിവയാണ് ഏറെ ശദ്ധേയമായ നാടകങ്ങള്‍. ഇതില്‍ വന്നന്ത്യേ കാണാം എന്ന നാടകത്തിന് 2003 ല്‍ സംസ്ഥാന സാഹിത്യ അക്കാദമിയുടെ പുരസ്‌കാരം ലഭിച്ചു എഴുതാന്‍ മനസ് ഇപ്പോഴും ചെറുപ്പമാണെങ്കിലും ശരീരം വഴങ്ങാത്തതിനാല്‍ മകന്‍ രാമന്റെ സഹായത്തോടെ പുതിയ നാടക രചനക്കുള്ള ഒരുക്കത്തിനിടയിലായിരുന്നു മരണം.തന്റെ ഒന്‍പത് പതിറ്റാണ്ട് നീണ്ട ഐതിഹാസിക ജീവിതം തന്നെയായിരുന്നു നാടകത്തിന്റെ പ്രമേയം. അത് എഴുതി മുഴുമിപ്പിക്കുന്നതിന് മുന്‍പേ തുപ്പേട്ടന്‍അരങ്ങൊഴിഞ്ഞത് കലാകേരളത്തിന് വലിയൊരു നഷ്ടം തന്നെയാണ്

Leave a Reply

Your email address will not be published. Required fields are marked *