കടവല്ലൂര്‍ ഗവ: സ്‌കൂള്‍ ഊര്‍ജ്ജ സംരക്ഷണ സൈക്കിള്‍ റാലി നടത്തി.

റഫീഖ് കടവല്ലൂര്‍.


പെരുമ്പിലാവ്:കടവല്ലൂര്‍ ഗവ: സ്‌കൂളിലെ പരിസ്ഥിതി ക്ലബ്ബ് അംഗങ്ങളും സീഡ് ക്ലബ്ബ്അംഗങ്ങളും സംയുക്തമായി ഊര്‍ജ്ജ സംരക്ഷണ സൈക്കിള്‍ റാലി നടത്തി .റാലി പ്രധാന അധ്യാപകന്‍ പി.സതീശന്‍ ഫ്‌ലാഗ് ഓഫ് ചെയ്തു, പി.ടി.എ പ്രസിഡന്റ് അച്ചുതന്‍ അദ്ധ്യാക്ഷനായിരുന്നു. ഇന്ധന ലാഭവും സാമ്പത്തിക നേട്ടവും സമൂഹ ബോധവും ഒരുമിച്ചുണ്ടാക്കാന്‍ പൊതുഗതാഗത സംവിധാനത്തെ പ്രോത്സാഹിപ്പിക്കുക, സൈക്കിള്‍ യാത്രക്ക് മുന്‍ഗണന നല്‍കുക, ആരോഗ്യത്തിനായി സൈക്കിള്‍ യാത്ര ശീലിക്കുക, ഊര്‍ജ്ജത്തിന്റെ കരുതലോടെയുള്ള ഉപയോഗം ശീലിക്കുക തുടങ്ങിയ സന്ദേശങ്ങള്‍ പ്രചരിപ്പിക്കുകയാണ് സൈക്കിള്‍ റാലിയിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്. സൈക്കിള്‍ റാലിയില്‍ ഇരുപത്തിയഞ്ച് വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു,പരിസ്ഥിതി ക്ലബ്ബ് കണ്‍വീനര്‍ കെ.എല്‍. മനോഹിത് , പി.പി.ഷാജി മോന്‍, റെന്‍സന്‍ തോമസ് ഇമ്മട്ടി എന്നിവര്‍ സൈക്കിള്‍ റാലിക്ക് നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *