കാണാതായ എടപ്പാള്‍ സ്വദേശിയായ യുവാവ് മരിച്ചനിലയില്‍.

റഫീഖ് കടവല്ലൂര്‍.

കുറ്റിപ്പുറം എടപ്പാള്‍ റോഡില്‍ എസ് ബി ഐ ബാങ്കിന് സമീപമാണ് മൃദദേഹം കണ്ടെത്തിയത്.

എടപ്പാള്‍: കഴിഞ്ഞ ദിവസം കോളേജിലേക്ക് പോയ എടപ്പാള്‍ അംശകച്ചേരി സ്വദേശിയായ മാക്കോത്ത് കുട്ടപ്പയുടെ മകന്‍ ഷിബിന്‍(21) നെയാണ് എടപ്പാള്‍ കുറ്റിപ്പുറം റോഡില്‍ എസ് ബി ഐ ബാങ്കിന് സമീപം മരിച്ച നിലയില്‍ കണ്ടെത്തിയത്.
നിര്‍മാണം നടന്ന് കൊണ്ടിരിക്കുന്ന കെട്ടിടത്തിന് മുന്നിലാണ് വീണ് കിടക്കുന്ന നിലയിലാണ് ഷിബിന്റെ മൃതദേഹം കണ്ടെത്തിയത്.പോലീസ് നടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ് മോര്‍ട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ട് നല്‍കും.
സുബിന്‍, സുനില്‍ എന്നിവര്‍ സഹോദരന്‍മാരാണ് മാതാവ് സുലോചന.

Leave a Reply

Your email address will not be published. Required fields are marked *