കുന്നംകുളത്തെ പത്താതരം വിദ്യാര്‍ത്ഥികള്‍ക്ക്‌ മുതുകാടിന്റെ പരിശീലനം.

കുന്നംകുളം നഗരസഭയുടെയും ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി യുടെയും സംയുക്താഭിമുഖ്യത്തില്‍ എസ്എസ്എല്‍സി പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്കായി മോട്ടിവേഷന്‍ ക്ലാസ് സംഘടിപ്പിച്ചു. പ്രശസ്ത മജീഷ്യനും ഇന്റര്‍നാഷണല്‍ ട്രെയിനറും ആയ ഗോപിനാഥ് മുതുകാട് ആണ് മോട്ടിവേഷന്‍ ക്ലാസിന് നേതൃത്വം നല്‍കിയത്.

കുന്നംകുളം നഗരസഭ പരിധിയിലെ വിവിധ സ്‌കൂളുകളിലെ പത്താം ക്ലാസില്‍ പഠിക്കുന്ന കുട്ടികള്‍ക്കായാണ് ക്ലാസ് സംഘടിപ്പിച്ചത് . ഷെയര്‍ ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി വര്‍ഷംതോറും നടത്തുന്ന മാര്‍ച്ചിങ് ടൂ മാര്‍ച്ച് എന്ന പദ്ധതിയുടെ ഭാഗമായാണ് പരിപാട്.
കുന്നംകുളം നഗരസഭയുടെ കൂടി സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയില്‍ നഗരസഭ പരിധിയിലെ മുഴുവന്‍ സ്‌കൂളുകളില്‍നിന്നായി 1400 വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.. നഗരസഭാ ചെയര്‍പേഴ്‌സണ്‍ സീതാ രവീന്ദ്രന്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഷെയര് ആന്‍ഡ് കെയര്‍ ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് ലെബീബ് ഹസ്സന്‍ അധ്യക്ഷനായിരുന്നു. . നഗരസഭ വൈസ് ചെയര്‍മാന്‍ പിഎം സുരേഷ് കുന്നംകുളം എ ഈ ഒ സച്ചിദാനന്ദന്‍ ,, ഷെയര്‍ ആന്‍ഡ് കെയര്‍ വൈസ് പ്രസിഡന്റ് ബക്കര്‍ പെന്‍കോ എന്നിവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു. നഗരസഭാ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ കെ മുരളി , ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുമ ഗംഗാധരന്‍, നഗരസഭ സെക്രട്ടറി കെ കെ മനോജ് ,, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മിഷ സെബാസ്റ്റ്യന്‍, സക്കറിയ ചീരന്‍ എന്നിവര്‍ പങ്കെടുത്തു.. കൊച്ചുകൊച്ചു മാജിക് കളും, ആശയസംവാദങ്ങളും , വിദ്യാര്‍ത്ഥികളുടെ സംശയ നിവാരണങ്ങളും ഉള്‍കൊള്ളിച്ചായിരുന്നു മുതുകാടിന്റെ ക്ലാസ്.

Leave a Reply

Your email address will not be published. Required fields are marked *