കുന്നംകുളത്ത് കോടികളുടെ നിക്ഷേപ തട്ടിപ്പ്.

സ്വ.ലേ. ഡസ്‌ക്ക്‌.

ആയിരക്കണക്കിനാളുകളുടെ നിക്ഷേപ തുക തിരിച്ചു നല്‍കാതെ ഉടമകള്‍ സ്ഥാപനം പൂട്ടിയിട്ട് മുങ്ങി. ഇടപാടുകാര്‍ ആശങ്കയില്‍

കുന്നംകുളം:
ഇരിങ്ങാലക്കുട മാപ്രാണം തേലപ്പിള്ളി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ടി.എന്‍.ടി കുറികമ്പനി പൂട്ടി ഉടമകള്‍ മുങ്ങിയതായി പരാതി.കുന്നംകുളം വടക്കാഞ്ചേരി റോഡില്‍ പ്രവര്‍ത്തിക്കുന്ന ശാഖ ഇന്നലെ ഉച്ച സമുതല്‍ അടച്ചിട്ടിരിക്കുകയാണ്. കുറി വിളിച്ചവര്‍ക്കും, വട്ടമെത്തിയവര്‍ക്കുമായി വ്യാഴാഴ്ച പണം നല്‍കാമെന്ന് ജീവനക്കാര്‍ ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ സ്ഥാപനത്തില്‍ പണത്തിനായി എത്തിയവര്‍ ഉച്ചവരെ കാത്തു നിന്ന ശേഷം ജിവനക്കാരെ വിളിച്ചന്വേഷിച്ചപ്പോഴാണ് ഉടമകള്‍ മുങ്ങിയതായും ജീവനക്കാര്‍ തന്നെ ഇത് സംമ്പന്ധിച്ച് പരാതി നല്‍കാനായി തൃശൂരിലേക്ക് പോയിരിക്കുകയാണെന്നും പറഞ്ഞത്.
മുന്‍പ് അനഗ്രഹ എന്ന പേരില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനം പിന്നീട് പേര് മാറ്റി ടി എന്‍ ടി എന്നാക്കുകയായിരുന്നു. കുന്നംകുളത്ത് മാത്രം നിത്യേനെയുള്ള കളക്ഷന് 100 ഓളം ജീവനക്കാരുണ്ട്. വ്യാപാരികളും, ലോട്ടറി, ചുമട്ടു തൊഴിലാളികള്‍.തൊഴിലുറപ്പു തൊഴിലാളികള്‍. ഫുഡ്പാത്ത് കച്ചവടക്കാര്‍ തുടങ്ങി ജീവിതത്തിന്റെ നാനാ തുറകളില്‍ നിന്നുമായി ആയിരക്കണക്കിന് ആളുകള്‍ ഇവിടെ കുറിചേര്‍ന്നിട്ടുണ്ട്, മാസങ്ങളായി പണം നല്‍കാനുള്ള പലരോടും അവധി പറഞ്ഞ് വലിയ തോതില്‍ പണം പിരിച്ചെടുത്തുമാണ് സ്ഥാപകര്‍ മുങ്ങിയിരിക്കുന്നത്. സ്ഥാപനത്തിന്റെ മുഴുവന്‍ ശാഖകളും ഇന്ന് അടഞ്ഞിരിക്കുകയാണെന്നാണ് അറിയിന്നത്.
പണം ലഭിക്കാനുള്ളവര്‍ പലരും വൈകുവോളം ഇവിടെ കാത്തിരുന്നാണ് മടങ്ങിയത്. ചിലര്‍ പൊലീസിലെത്തി പരാതി നല്‍കി. കുറി വിളിച്ചവര്‍ക്ക് പണം നല്‍കാനാകാതെ സ്ഥാപനത്തില്‍ ചിലര്‍ നിരന്തരം ബഹളമുണ്ടാക്കുകയും. ഒടുവില്‍ പറഞ്ഞ അവധിക്ക് പണം നല്‍കാന്‍ കഴിയാതിരിക്കുകയും ചെയതതിനെ തുടര്‍ന്ന് ഇവിടെ ജോലിചെയതിരുന്ന മാനേജര്‍ ഒറ്റപാലം സ്വദേശിനിയായ യുവതി മാസങ്ങള്‍ക്ക് മുന്‍പ് ത്മഹത്യക്ക് ശ്രമിച്ചിരുന്നു.നഇവര്‍ ഇപ്പോഴും ചികിത്സയിലാണ്. സ്ഥാപനം പൂട്ടാന്‍ പോകുന്നുവെന്ന വിവരം ജീവനക്കാര്‍ക്ക് അറിയാമായിരുന്നുവെന്നാണ് മനസിലാകുന്നത്. ശാഖയില്‍ ജോലി ചെയ്തിരുന്ന മജീവനക്കാരില്‍ പലരും ശമ്പളം മുന്‍കൂറായി കൈപറ്റുകയും, ഇന്ന് ജോലിക്കെത്താതിരിക്കുകയും ചെയതത് അതിന് ഉദാഹരണമാണ്.
ചിട്ടി കമ്പനി പൂട്ടിയിട്ടതറിഞ്ഞ് നിരവധി പേരാണ് ഇവിടെ എത്തുന്നത്.
നാല്‍പതോളം ശാഖകളായി പ്രവര്‍ത്തിച്ചു വന്നിരുന്ന ചിട്ടി കമ്പനിയായിരുന്നു ടി.എന്‍.ടി. ചിട്ട്‌സ് പ്രൈവറ്റ് ലിമിറ്റഡ്.
തേലപ്പിള്ളി യിലെ മുഖ്യ ഓഫിസ് അടക്കം മുഴുവന്‍ സ്ഥാപനങ്ങളും പൂട്ടിയ നിലയിലാണ്. എറണാകുളം സ്വദേശികളാണ് സ്ഥാപന ഉടമകള്‍. വട്ടമെത്തിയ സമയത്താണ് കുറികമ്പകുറികള്‍നി പൂട്ടിയത്. കുറി കമ്പനി പൂട്ടിയതറിഞ്ഞ് വിവിധ പോലീസ് സ്റ്റേഷനുകളിലേക്ക് പരാതിയുമായി നിക്ഷേപകര്‍ എത്തിക്കൊണ്ടിരിക്കുകയാണ്.

കുഞ്ഞുങ്ങളുടെ ആരോഗ്യത്തിന്.കുന്നന്‍കായ ഉണക്കിപൊടിച്ചത്.Green N Fresh
പരമ്പരാഗത രീതിയില്‍ കുന്നന്‍കായ(കണ്ണന്‍കായ)ശുദ്ധമായി ഉണക്കിപൊടിച്ചത്.
ഹോം ഡെലിവറി സൗകര്യം. Call.9745411811

Leave a Reply

Your email address will not be published. Required fields are marked *