ഗാന്ധി ദര്‍ശനങ്ങള്‍ക്ക് ആഗോളതലത്തില്‍ വലിയ സ്വാധീനം : ഡോ: പി. കെ. ബിജു. എം. പി. പുറനാട്ടുകര സ്‌കൂളില്‍ ഗാന്ധി മ്യൂസിയം തുറന്നു .

വടക്കാഞ്ചേരി : രാഷ്ട്രപിതാവ് മഹാത്മ ഗാന്ധിയുടെ ആശയങ്ങള്‍ക്കും, ദര്‍ശനങ്ങള്‍ക്കും ആഗോള തലത്തില്‍ വലിയ സ്വാധീനം ഉണ്ടാക്കാന്‍ കഴിഞ്ഞതായി ഡോ.. പി. കെ. ബിജു. എം. പി. പറഞ്ഞു. ഗാന്ധിയന്‍ ദര്‍ശനങ്ങളുടെ പ്രചരണം സാമൂഹ്യ വിരുദ്ധ ശക്തികളെ വല്ലാതെ അസ്വസ്ഥമാക്കുകയാണെന്നും, എം. പി. കൂട്ടി ചേര്‍ത്തു. പുറനാട്ടുകര ശ്രീരാമകൃഷ്ണഗുരുകുല വിദ്യാമന്ദിരത്തില്‍ നിര്‍മ്മിച്ച ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചുകൊണ്ട് സംസാരിയ്ക്കുകയായിരുന്നു എം. പി.
ഗാന്ധിയുടെ പാദസ്പര്‍ശമേറ്റ ഈ സ്‌കൂളില്‍ മ്യൂസിയം യാഥാര്‍ത്ഥ്യമായതോടെ വിദ്യാര്‍ത്ഥി സമൂഹത്തിന് ഗാന്ധി സന്ദര്‍ശനവുമായി ബന്ധപ്പെട്ട രേഖകള്‍ കാണുന്നതിനും, സന്ദേശങ്ങള്‍ അടുത്തറിയുന്നതിനും സൗകര്യമൊരുങ്ങുകയാണ്. ഹരിജനോദ്ധാരണ പ്രവര്‍ത്തനങ്ങള്‍ മുഖ്യ ലക്ഷ്യമാക്കി നാലാമത് കേരള സന്ദര്‍ശനം നടത്തിയപ്പോഴാണ് 1934 ജനുവരി 16ന് ഗാന്ധിജി പുറനാട്ടുകര ആശ്രമത്തില്‍ എത്തിചേര്‍ന്നത്. ആശ്രമത്തിലായിരുന്നു ഉറക്കവും, ഭക്ഷണവും. പുതിയതായി നിര്‍മ്മി യ്ക്കാന്‍ പോകുന്ന ക്ഷേത്രത്തിന്റെയും, താമസസ്ഥലത്തിന്റെയും ശിലാസ്ഥാപനം നിര്‍വ്വഹിച്ചായിരുന്നു മടക്കം. ഗാന്ധിജി താമസിച്ച കെട്ടിടം പിന്നീട് ആനന്ദകുടീരം എന്ന പേരിലാണ് അറിയപ്പെട്ടത്. ഈ സ്ഥലത്ത് 2002 ല്‍ സ്‌കൂള്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികള്‍ ചേര്‍ന്ന് ഗാന്ധി സ്മൃതി കെട്ടിടം നിര്‍മ്മിച്ച് നല്‍കി. ഇപ്പോള്‍ എം. പി. യുടെ പ്രാദേശിക വികസന ഫണ്ടില്‍ നിന്ന് 10 ലക്ഷം രൂപ ചിലവഴിച്ചാണ് മ്യൂസിയം യാഥാര്‍ത്ഥ്യമാക്കിയത്. ഗാന്ധിജി ആശ്രമം സന്ദര്‍ശിച്ച വാര്‍ത്തകള്‍ വന്ന പത്രങ്ങള്‍, സന്ദര്‍ശനത്തിന് ശേഷം ഗാന്ധിജി സ്വന്തം കൈപ്പടയില്‍ എഴുതിയ ഡയറി കുറിപ്പ്, തുടങ്ങിയ ബന്ധപ്പെട്ട രേഖകളെല്ലാം മ്യൂസിയത്തില്‍ പ്രദര്‍ശിപ്പിയ്ക്കും. 1927 ജൂണ്‍ ഒന്നിനാണ് കൃഷ്ണമേനോന്‍ എന്ന വ്യക്തി പുറനാട്ടുകരയില്‍ ശ്രീരാമകൃഷ്ണഗുരുകുല മന്ദിരം ആരംഭിയ്ക്കുന്നത്. തുടര്‍ന്ന് അദ്ദേഹം സന്യാസം സ്വീകരിച്ച് ത്യാഗീശ്വാ നന്ദ സ്വാമി എന്ന പേര് സ്വീകരിച്ചു. ഈശ്വരാ നന്ദ സ്വാമി, ശക്രാനന്ദ, മൃഡാനന്ദ, പ്രശാനന്ദ, എന്നിവരെല്ലാം ആശ്രമാധ്യക്ഷന്മാരായി സേവനമനുഷ്ഠിച്ചിട്ടുണ്ട്. ഗാന്ധിജിയ്ക്ക് പുറമെ ഡോ.രാജേന്ദ്രപ്രസാദ് ഉള്‍പ്പെടെ യു ള്ളവരും ആ ശ്രമം സന്ദര്‍ശിച്ചിട്ടുണ്ട്. ഗാന്ധി മ്യൂസിയത്തിന്റെ ഉദ്ഘാടന ചടങ്ങില്‍അടാട്ട് പഞ്ചായത്ത് പ്രസിഡണ്ട് ടി. ആര്‍. ജയചന്ദ്രന്‍ അധ്യക്ഷത വഹിച്ചു. . മഠാധ്യക്ഷന്‍ സ്വാമി സദ്ഭവാനന്ദ അനുഗ്രഹ പ്രഭാഷണം നടത്തി. പി. കെ. പുഷ്പാംഗദന്‍, കെ. വി. രാമദാസ്, എം. കെ. ബിന്ദു, വി. എസ്. ഹരികുമാര്‍ , എ. ഡി. ടെസി, വി. കെ. നാരാ യ ണന്‍, പി. കെ. നാണു, പി. ആര്‍. രാമചന്ദ്രന്‍ , പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *