ചാരായം വാറ്റുന്നതിനിടയില്‍ യുവാക്കള്‍ പൊലീസ് പിടിയിലായി.

റഷീദ് എരുമപെട്ടി.

മുരിങ്ങത്തേരി സ്വദേശികളായ നാല് പേരാണ് പിടിയിലായത്.

എരുമപ്പെട്ടി: എരുമപ്പെട്ടി മുരിങ്ങത്തേരിയില്‍ ചാരായം വാറ്റുന്നതിനിടയില്‍ നാല് പേരെ പോലീസ് അറസ്റ്റ് ചെയ്തു.
മുരിങ്ങത്തേരി സ്വദേശികളായ കാങ്കലാത്ത് വീട്ടില്‍ വിഷ്ണു (24), മുരിങ്ങത്തേരി വീട്ടില്‍ ഷനീഷ് (27), മുരിങ്ങത്തേരി വീട്ടില്‍ വിജയന്‍ (28), കണ്ണംമ്പ്ര വീട്ടില്‍ ഗോകുല്‍ സതീഷ്(20) എന്നിവരാണ് എരുമപ്പെട്ടി പോലീസിന്റെ പിടിയിലായത്. മുരിങ്ങത്തേരി കോട്ടക്കുന്ന് റോഡില്‍ കരിങ്കല്‍ ക്വാറിക്ക് സമീപമാണ് ഇവര്‍ വാറ്റ് നടത്തിയിരുന്നത്. തൃശൂര്‍ പോലീസ് കമ്മീഷ്ണര്‍ യതീഷ്ചന്ദ്രയ്ക്ക് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ കുന്നംകുളം അസിസ്റ്റന്റ് കമ്മീഷ്ണര്‍ ടി.എസ്.ഷിനോജിന്റെ നിര്‍ദേശപ്രകാരം എരുമപ്പെട്ടി എസ്.ഐ കെ.എസ്.സുബിന്തിന്റെ നേതൃത്വത്തില്‍ ഇന്ന് പുലര്‍ച്ചെ 3 മണിക്കാണ് പോലീസ് വാറ്റ് കേന്ദ്രത്തില്‍ റെയ്ഡ് നടത്തിയത്. അമ്പത് ലിറ്ററിലതികം വരുന്ന വാഷും, ഗ്യാസ്, സ്റ്റവ്വ്, വാന കലം, കലങ്ങള്‍, കുടങ്ങള്‍ അരിപ്പ, കന്നാസുകള്‍ ഉള്‍പ്പടെയുള്ള വാറ്റ് ഉപകരണങ്ങളും പോലീസ് പിടിച്ചെടുത്തു.സാമ്പിള്‍ എടുത്തതിന് ശേഷം വാഷ് സംഭവസ്ഥലത്ത് വെച്ച് തന്നെ ഒഴുക്കി കളഞ്ഞു. എ.എസ്.ഐ.ജോബ്, സിവില്‍ പോലീസ് ഓഫീസര്‍ പ്രശാന്ത് എന്നിവരും റെയ്ഡിന് നേതൃത്വം നല്‍കി.കോടതിയില്‍ ഹാജരാക്കിയ പ്രതികളെ റിമാന്റ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *