ചീരംകുളം താലപൊലി മഹോത്സവം. 9. 10 തിയത്തികളില്‍ കൂട്ടി എഴുന്നെള്ളിപ്പിന് 50 ആനകള്‍.


പൂരത്തിന് രണ്ട് കോടി രൂപയുടെ ഇന്‍ഷൂറന്‍സ് പരിരക്ഷ. ഫാന്‍സി വെടികെട്ടുണ്ടാകും.
കുന്നംകുളം: പ്രസിദ്ധമായ ചീരുകുളം ഭഗവതി ക്ഷേത്രത്തിലെ താലപൊലി മഹോത്സവം ഫെബ്രുവരി 9.10 തിയതികളിലായി ആഘോഷിക്കും
9 ന് രാവിലെ 5 ട് മണിയ്ക്ക് നടതുറക്കും. വിശേഷാല്‍ പൂജകള്‍ക്ക ്‌ശേഷം 6.30 ന് നടപ്പറ ചൊരിയല്‍ ചടങ്ങ് നടക്കും, ഉച്ചയ്ക്ക് 1 മണിക്ക് ദേവസ്വം പൂരം എഴുന്നെള്ളുന്നതോടെ തട്ടക ദേശങ്ങളില്‍ പൂരവേശം വിരിയും, ദേശപൂരങ്ങള്‍ തടക്കം ചുറ്റി വൈകീട്ട് 4.30 ന് ക്ഷേത്ര നടയിലെത്തും. ദേവിയെ തൊഴുത് ക്ഷേത്രം വലം വെച്ച് ദേശപൂരങ്ങള്‍ ക്ഷേത്ര മൈതാനത്ത് എത്തിയാല്‍ കൂട്ടി എഴുന്നെള്ളിപ്പ് ആരംഭിക്കും. കൂട്ടി എഴുന്നെള്ളിപ്പില്‍ ഗജകേരളത്തിലെ തലയെടുപ്പുള്ള അമ്പത് കൊമ്പന്‍മാര്‍ അണിനിരക്കും. പാണ്ടിമേളത്തിന് വെള്ളിതിരുത്തി ഉണ്ണിനായരുടെ നേതൃത്വത്തില്‍ 80 ഓളം കലാകാരന്‍മാര്‍ അണിനിരക്കും. ശേഷംവഴിപട് വേലകള്‍ ക്ഷേത്ര പ്രതിക്ഷണം നടത്തും. ക്ഷേത്രം തന്ത്രി പുലിയന്നൂര്‍ കൃഷ്ണന്‍ നമ്പൂതിരി. മംഗലപ്പിള്ളി ഹരികൃഷ്ണന്‍ നമ്പൂതിര, എന്നിവര്‍ പൂജകള്‍ക്ക് നേതൃത്വം നല്‍കും. ഉത്സവാഘോഷത്തിന്റെ ഭാഗമായി നാല് ദിവസം കലാപരിപാടികള്‍ അരങ്ങേറും.

Leave a Reply

Your email address will not be published. Required fields are marked *