ഞങ്ങള്‍ക്കൊരു വീട് വേണം. അത് പണിയാന്‍ പണം വേണ്ട. അനുമതി മാത്രം. മതി. കിടപാടത്തിന് കണ്ണീരുമായി ഒരു ഗ്രാമം.

ഉമ്മര്‍ കരിക്കാട്.

മരിക്കുന്നതിന് മുന്‍പ് മക്കളുമൊത്ത് ഒരുമിച്ചൊന്നുറങ്ങണം. ഭര്‍ത്താവിന്റെ മരണത്തിന് മുന്‍പ് വാങ്ങിയിട്ട ഭൂമിയാണ് ഈ മൂന്നരസെന്റ് .ഇതില്‍ ഒരു ഷഡെങ്കിലും കെട്ടി മക്കളുമൊത്തുറങ്ങാനുള്ള കൊതി കൊണ്ടാണ് കാലങ്ങളായി പഞ്ചായത്തിലും. വില്ലേജിലും കയറിയിറങ്ങുന്നത്. തങ്ങളുടെ അപേക്ഷ കണ്ടാല്‍ ഉദ്ധ്യോഗസഥര്‍ പരിഹസിച്ചു ചിരിക്കുകയാണ്.

തൃശൂര്‍:കുന്നംകുളം ചൊവ്വന്നൂര്‍ ഐനികുളങ്ങര ക്ഷേത്ര പരിസരത്ത് താമസക്കാരായ പത്തോളം കുടംബങ്ങള്‍ ചൊവ്വന്നൂര്‍ ഗ്രാമ പഞ്ചായത്തില്‍ കയറി ഇറങ്ങി തുടങ്ങി തുടങ്ങിയിട്ട് എട്ട് വര്‍ഷമായി.
ക്യാന്‍സര്‍ ബാധിച്ച വിധവയായ കവിതയും, ഹൃദ് രോഗിയായ വിജയനും, ഒറ്റവരാരുമില്ലാത്ത കുമാരിയുമടക്കം ഈ പത്ത് കുടുംബങ്ങളും ജീവിത ദുരിതം പേറുന്നവരാണ്.

എല്ലാവര്‍ക്കും ഒരേ സ്വപനം. കടം വാങ്ങിയും. കെട്ടുതാലി ഊരിവിറ്റും സ്വന്തമായി വാങ്ങിയ മൂന്ന് സെന്റ് സ്ഥലത്ത് ഒരു അടച്ചുറപ്പുള്ള വീട് പണിയണം. കുമാരിക്ക് കളക്ടറുടെ സഹായത്താല്‍ പണം ശരിയായിട്ടുണ്ട് പലരും കടം, വാങ്ങിയോ. ഉള്ളത് വിറ്റുപെറുക്കിയോ താമസിക്കാന്‍ ഒരു ഷെഡ് സ്വന്തമായി നിര്‍മ്മിക്കാനും തയ്യാറാണ്.
പക്ഷെ പഞ്ചായത്ത് അനുമതി നല്‍കുന്നില്ല. കാലങ്ങളായി കൃഷിയിറക്കാത്ത ഭൂമിയാണ് ഇവരുടേത്. പഞ്ചായത്ത് അനുമതി നല്‍കില്ലെന്നറിഞ്ഞതോടെ സ്ഥലം വില്‍ക്കാന് തയ്യാറായചിലരില്‍ നിന്നും സ്ഥലം വാങ്ങിയവര്‍ക്ക് വീട് പണിയാന്‍അനുമതി കിട്ടി. അവയെല്ലാം ആയിരം ചതുരശ്ര അടിക്ക് മേലെയുള്ളത്.


മൂന്ന് വര്‍ഷം മുന്‍പ് ഭര്‍ത്താവ് മരണപെട്ട കവിത ഒന്‍പതും. പതിനൊന്നും വയസ്സുകാരായ മക്കളുമൊത്ത് മറ്റുളളവരുടെ വീട്ടിലാണ് ഇപ്പോള്‍ അന്തിയുറങ്ങുന്നത്.
തിരുവന്തപുരം ആര്‍ സി സിയില്‍ ചിക്തസയുമുണ്ട. മരിക്കുന്നതിന് മുന്‍പ് മക്കളുമൊത്ത് ഒരുമിച്ചൊന്നുറങ്ങണം. ഭര്‍ത്താവ് വാങ്ങിയിട്ട ഭൂമിയാണ് ഈ മൂന്നരസെന്റ് .ഇതില്‍ ഒരു ഷഡെങ്കിലും കെട്ടി മക്കളുമൊത്തുറങ്ങാനുള്ള കൊതി കൊണ്ടാണ് കാലങ്ങളായി പഞ്ചായത്തിലും. വില്ലേജിലും കയറിയിറങ്ങുന്നത്.
തങ്ങളുടെ അപേക്ഷ കണ്ടാല്‍ ഉദ്ധ്യോഗസഥര്‍ പരിഹസിച്ചു ചിരിക്കുകയാണ്.
കളക്ടറേ കാണാന്‍ പോയപ്പോള്‍ കൃഷിയാപ്പീസര്‍ ഒപ്പിട്ടാല്‍അനുമതി ലഭിക്കുമെന്ന് പറയുന്നു കൃഷിയാപ്പീസര്‍ ഒപ്പിടാന്‍ വില്ലേജ് ആ്പ്പീസര്‍ പറയണം. വില്ലേജ് ആപ്പീസറെ കണ്ടാല്‍ പഞ്ചായത്ത് പ്രസിഡന്റിനെ കാണണം. പഞ്ചായത്ത് പ്രസിഡന്ററ് പറയുന്നു കളക്ടറേ കാണണം. ഈ വട്ടം ചുറ്റല്‍ തുടങ്ങിയട്ട് വര്‍ഷം പലതായി.

ഇതിനിടയില്‍ പ്രകൃതി ദുരന്തമെത്തി ഒരിക്കലും ജലമെത്താത്ത ഇവിടെയും പ്രളയം വന്നു. ഇപ്പോള്‍ പഞ്ചായത്ത് പറയുന്നു പ്രളയ ഭൂമിയായതിനാല്‍ അനുമതി നല്‍കാനാകില്ലെന്നു. എന്നാല്‍ ഇതേസ്ഥലത്ത് മറ്റു പലര്‍ക്കും അനുമതി ലഭിക്കുന്നുമുണ്ട്. വാഹനം പോകാന്‍ വഴിയോ, കുടിക്കാന്‍ ജലമോ ഇല്ലെങ്കിലും ഇതുവരേ ആരുടെ മുന്നിലും പരാതിയുമായി പോയിട്ടില്ല. ചിലര്‍ വാടക വീട്ടില്‍ താമസിക്കുമ്പോള്‍ ചിലര്‍ നൂറ് ചതുരശ്ര അടിയിലുള്ള ഷെഡിലാണ് താമസം. തറയോ, മതിലോ ഇല്ല. ടി.വി. അനുപമ ജില്ലയില്‍ ചാര്‍ജ്ജെടുത്തപ്പോഴുംഇവര്‍പോയി കണ്ടു. ഫയലുകള്‍ നോക്കിയ ഇത് പരിഹരിക്കാവുന്നതാണെന്നും, കൃഷി ഓഫീസറെ കാണാനും പറഞ്ഞു. കൃഷിയാപ്പീസിലെത്തിയപ്പോള്‍ പരിഹാസ ചിരികളോടെ പഴയ പല്ലവി തന്നെ. പതിനായിരം സ്വകയര്‍ ഫീറ്റ് വിസ്ത്രിതിയുള്ള മാളികയല്ല.
മറിച്ച് അഞ്ഞൂറ് സ്‌ക്വയര്‍ ഫീറ്റില്‍ ഒരു അടച്ചുറപ്പുള്ളി വീട്. അത് സ്വന്തമായി പണിയാനും തയ്യാര്‍ പക്ഷെ അധികൃതര്‍ സമ്മതിക്കുന്നില്ല. കാരണമെന്തെന്ന് ഇവര്‍ക്കറിയില്ല. ന്യായമായി ഇവര്‍ ലഭിക്കേണ്ട അവകാശം സ്ഥാപിച്ചെടുക്കാന്‍ ഇവര്‍ക്കാര്‍ക്കും പിടിപാടുകളോ ഉദ്ധ്യോഗസ്ഥരെ കാണേണ്ട രീതിയല്‍ കാണോനോ കഴിയില്ല. പഞ്ചായത്തിലേക്കും മറ്റും പോകാനിപ്പോള്‍ ഭയമാണ്. അവര്‍ പരിഹസിക്കുന്നത് സഹിക്കാനാകുന്നില്ല.
ഒരു അമ്മവിങ്ങി പൊട്ടി പറയുന്നു. ആരാണ് ഇതിന് സമാധാനം പറയേണ്ടത്.
സാധാരണക്കാരില്‍ സാധാരണക്കാരായ മനുഷ്യരെ ശീതീകരിച്ച മുറിയിലിരുന്ന പരിഹസിക്കുന്നവര്‍ക്ക് ഒരു വീടെന്ന സ്വപനമുണ്ടാകുമ്പോഴയറിയും, ഇവര്‍ ചങ്ക് പൊട്ടി ഇങ്ങിനെ കരയുന്നതെന്തിനാണെന്ന്.

Leave a Reply

Your email address will not be published. Required fields are marked *