നോയിഡ-സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം.രോഗികള്‍ കുടങ്ങികിട്ടുന്നു.

ദേവാനന്ദ് ജി നായര്‍.

ദില്ലി: ദില്ലിയിലെ നോയിഡയില്‍ സ്വകാര്യ ആശുപത്രിയില്‍ തീ പിടുത്തം. ആശുപത്രിയുടെ ബഹുനില കെട്ടിടത്തില്‍ രോഗികളും കൂട്ടിരിപ്പുകാരും കുടുങ്ങിയിരിക്കുകയാണ്. നോയിഡയിലെ മെട്രോ ആശുപത്രിയിലാണ് തീപടര്‍ന്നത്.

ആറോളം ഫയര്‍ഫോഴ്‌സ് സംഘങ്ങളെത്തി് തീയണയ്ക്കുന്നതിനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. രോഗികളെ മറ്റ് ആശുപത്രികളിലേക്ക് മാറ്റി. ആശുപത്രിയിലുണ്ടായിരുന്നവരില്‍ചിലര്‍ ജനാലകള്‍ തകര്‍ത്ത് പുറത്തേക്ക് ചാടി. 30 ഓളം രോഗികളെ ഒഴിപ്പിച്ചെങ്കിലും ബാക്കിയുളളവര്‍ ഇപ്പോഴും കെട്ടിടത്തില്‍ കുടുങ്ങിയിരിക്കുകയാണ്. ജനാലകള്‍ തകര്‍ത്ത് കെട്ടിടത്തിന് അകത്ത് കയറി ആളുകളെ രക്ഷിക്കാനുള്ള ശ്രമമം നടക്കുന്നുണ്ട്..

Leave a Reply

Your email address will not be published. Required fields are marked *