പൊലീസ് അടിമുടി മാറുന്നു. ഇനി സ്റ്റേഷനിലെത്തുന്നവര്‍ക്ക് വായിക്കാന്‍ പുസ്തകങ്ങളും.

ടി ഡി ഫ്രാന്‍സീസ്.

അക്ഷര നിറവായി പൊലീസ്
സ്റ്റേഷനുകളില്‍ കുട്ടികളുടെ ലൈബ്രറി.


വടക്കാഞ്ചേരി : പൊലിസ് സ്റ്റേഷനുകളില്‍ വിവിധ ആവശ്യങ്ങള്‍ക്കായി ഏറെ നേരം കാത്തിരിയ്‌ക്കേണ്ടി വന്നാല്‍ നഷ്ടപ്പെടുന്ന സമയം വിഞ്ജാനപ്രദമാക്കുന്നതിന് പദ്ധതി. അറിവിന്റെ നിറകുടവുമായി വിദ്യാര്‍ത്ഥികള്‍ സജ്ജീകരിച്ച ലൈബ്രറി വടക്കാഞ്ചേരിപൊലിസ് സ്റ്റേഷനില്‍ പ്രവര്‍ത്തനമാരംഭിച്ചു. ഗവണ്‍മെന്റ് ഹയര്‍ സെക്കന്ററി ആന്റ് വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്‌കൂളിലെ ഹയര്‍ സെക്കന്ററിനാഷ്ണല്‍ സര്‍വ്വീസ് സ്‌കീം രജത ജൂബിലിയോടനുബന്ധിച്ചാണ് കുട്ടികള്‍ സ്‌കൂള്‍ ക്യാമ്പസ് വിട്ട് പുറത്ത് കടന്ന് പൊലിസ് സ്റ്റേഷനില്‍ അക്ഷരദീപം എന്ന പേരില്‍ ലൈബ്രറി ആരംഭിയ്ക്കുന്നത്. നാട്ടുകാരുടേയും, സാംസ്‌ക്കാരിക പ്രവര്‍ത്തകരുടേയും സഹകരണത്തോടെയാണ് ലൈബ്രറി പ്രവര്‍ത്തിയ്ക്കുക. ഒരിയ്ക്കലും നശിയ്ക്കാത്ത അറിവും, അക്ഷരവും ജനകീയമാക്കുകയാണ് ലക്ഷ്യമെന്ന് എന്‍എസ്എസ് ലീഡര്‍ കുമാരി ആര്യ രവീന്ദ്രന്‍ പറയുന്നു. ഇന്ന് കാലത്ത് പൊലിസ് സ്റ്റേഷനില്‍ എന്‍ എസ് എസ് ഗീതത്തോടെ ആരംഭിച്ച ചടങ്ങ് വടക്കാഞ്ചേരി പ്രസ് ക്ലബ്ബ് പ്രസിഡണ്ട് വി. മുരളി ഉദ്ഘാടനം ചെയ്തു. എസ്. ഐ. കെ.സി. രതീഷ് അധ്യക്ഷത വഹിച്ചു. എന്‍. എസ് .എസ്. പി എ സി മെമ്പര്‍ പി. വി. വേണുഗോപാലന്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ വി. ചന്ദ്രശേഖരന്‍, പൊലിസ് ഓഫീസര്‍ രമേഷ്, പി.ടി എ പ്രസിഡണ്ട് സി. എല്‍. തോമാസ് , പ്രോഗ്രാം ഓഫീസര്‍ പി. എഫ്. ലൂസി, ജോണ്‍സണ്‍ പോണല്ലൂര്‍, ആര്യ രവീന്ദ്രന്‍ പ്രസംഗിച്ചു.

Leave a Reply

Your email address will not be published. Required fields are marked *