മുളങ്കുന്നത്തുകാവ് മെഡിയ്ക്കല്‍ കോളേജ് ഇനി സമ്പൂര്‍ണ്ണ ഹൈടെക് : ഇ – ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചു .

വടക്കാഞ്ചേരി: മുളങ്കുന്നത്ത് കാവ് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് ഓഫീസില്‍ ആധുനിക രീതിയില്‍ ഫയലുകള്‍ കൈകാര്യം ചെയ്യുന്ന ഇ-ഓഫീസ് സംവിധാനത്തിന്റെ ഉദ്ഘാടനം .ഡോ: പി. കെ .ബിജു എം. പി. നിര്‍വഹിച്ചു. ഓഫീസില്‍ ലഭിക്കുന്ന എല്ലാ തപാലുകളും പ്രത്യേകം സജ്ജമാക്കിയ സെന്‍ട്രല്‍ രജിസ്ടറി യൂണിറ്റില്‍ സ്‌കാന്‍ ചെയ്തു സെക്ഷന്‍ ക്ലാര്‍ക്ക് മാര്‍ക്ക് ലഭ്യമാക്കുകയും അവര്‍ ആരോഗ്യ വിദ്യാഭ്യാസ ഡയറക്ടറുടെ നിയന്ത്രണത്തിലുള്ള ഇ- ഓഫീസില്‍ ഓണ്‍ലൈന്‍ ആയി ഫയലുകള്‍ മേലധികാരികള്‍ക്ക് സമര്‍പ്പിക്കുകയും ചെയ്യും . ഡിജിറ്റല്‍ ഒപ്പ് വെച്ചായിരിക്കും ഉത്തരവുകളും കത്തിടപാടുകളും നടത്തുക . മെഡിക്കല്‍ കോളേജ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ഉദ്ഘാടന ചടങ്ങില്‍ പ്രിന്‍സിപ്പല്‍ ഡോ: എം.എ ആന്‍ഡ്രൂസ് അധ്യക്ഷത വഹിച്ചു. വൈസ് പ്രിന്‍സിപ്പല്‍ പ്രീതിനായര്‍, സൂപ്രണ്ട് ഡോ: ബിജു കൃഷ്ണന്‍ , ഇ- ഓഫീസ് സ്റ്റേറ്റ് നോഡല്‍ ഓഫീസര്‍ സുനില്‍ ബാബു, ഐ.എസ് സുബാഷ്ചന്ദ്രബോസ്, അഡ്മിനിസ്‌ട്രേറ്റീവ് അസിസ്റ്റന്റ് സലിം, മനോഹര്‍, എ.സി.ഒ, അവിനാഷ്, ബിനോജ്, പി.ബി മുരളിധരന്‍, സന്തോഷ് , മുരളി, തുടങ്ങിയവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *