വന്‍ കുഴല്‍പണവേട്ട. ഒരു കോടിയിലേറെ രൂപ കണ്ടെടുത്തു.

വയനാട്: കാട്ടിക്കുളത്ത് വന്‍ കുഴല്‍പണവേട്ട. ഒരു കോടിയോളം രൂപ കണ്ടെടുത്തു.തിരുനെല്ലി എസ്ഐ ബിജു ആന്റണിയുടെ നേതൃത്വത്തില്‍ കാട്ടിക്കുളത്ത് നടത്തിയ വാഹന പരിശോധനയിലായിരുന്നു കുഴല്‍പണം പിടികൂടിയത്.സംഭവുമായി ബന്ധപ്പെട്ട് കോഴിക്കോട് അടിവാരം സ്വദേശി കൊച്ചുമാരിയില്‍ റഫീഖ് (40) നെ പോലീസ് കസ്റ്റഡിയിലെടുത്തു. ബാംഗലൂരുവില്‍ നിന്നും കൊടുവള്ളിയിലേക്ക് കടത്തിയ ഹവാല പണമാണ് പിടികൂടിയത്. ഉരുളക്കിഴങ്ങുമായി വന്ന ഗുഡ്‌സ് വാഹനത്തില്‍ കടത്തി കൊണ്ടു വരികയായിരുന്നു പണം.

Leave a Reply

Your email address will not be published. Required fields are marked *