വാഹനാപകടത്തില്‍ മരിച്ച മാതൃഭൂമി ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീലിന്റെ സംസക്കാരം ഉച്ചയക്ക് ശേഷം .

മൃദദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം പ്രസ്സ് ക്ലബ്ബില്‍ പൊതുദര്‍ശനത്തിന് വെക്കും.

കണ്ണൂര്‍: വാഹനാപകടത്തില്‍ മരിച്ച മാതൃഭൂമി ന്യൂസ് സീനിയര്‍ ക്യാമറാ മാന്‍ പ്രതീഷ് വെള്ളിക്കീലിന്റെ സംസക്കാരം ഉച്ചയക്ക് ശേഷം നടക്കും. മൃദദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം പ്രസ്സ് ക്ലബ്ബില്‍ പൊ തു ദര്‍ശനത്തിന് വെക്കും.
ഇന്ന് പുലര്‍ച്ചെ വളപട്ടണത്തിനു സമീപം ബൈക്ക് ഇലക്ട്രിക് പോസ്റ്റില്‍ ഇടിച്ചായിരുന്നു അപകടം. കണ്ണൂരില്‍ മാതൃഭൂമി ന്യൂസിന്റെ തെരഞ്ഞെടുപ്പ് പരിപാടിയുടെ ചിത്രീകരണം കഴിഞ്ഞു രാത്രി 12 മണിയോടെ വീട്ടിലേക്ക് മടങ്ങിയതായിരുന്നു പ്രതീഷ്.

ഏതാണ്ട് 45 മിനിറ്റ് കഴിഞ്ഞു അതിലൂടെ പോയ ഒരു കാര് വളപട്ടണത്ത് റോഡ് വര്‍ക്ക് ചെയ്യുന്നവരെ വിവരം അറിയിച്ചു.
ഉടന്‍ തന്നെ കണ്ണൂര്‍ എ കെ ജി ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഹേഷ്മയാണ് ഭാര്യ. പരേതനായ നാരായണന്റെയും നാരായണി മണിയന്പാറയുടെയും മകനാണ്. സഹോദരങ്ങള്‍; അഭിലാഷ്, നിധീഷ്.

ജില്ലാ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം പ്രസ് ക്ലബിലും ശേഷം വെള്ളിക്കീല്‍ കൈരളി വായനശാലയിലും പൊതുദര്‍ശനത്തിനു വയ്ക്കും. പിന്നീട് വീട്ടിലേക്കു കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് രണ്ടിന് വെള്ളിക്കീല്‍ ശ്മശാനത്തില്‍ സംസ്‌കാരം നടത്തും.

Leave a Reply

Your email address will not be published. Required fields are marked *